Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൗ ഒാൾഡ് ആർ യുവിൽ നിന്ന് പിന്മാറാൻ ദിലീപ് പറയാതെ പറഞ്ഞു: കുഞ്ചാക്കോ ബോബൻ

dileep-kunchako-boban

മഞ്ജുവാര്യർ നായികയായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്ന് പിന്മാറണമെന്ന് ദിലീപ് പറയാതെ പറഞ്ഞുവെന്ന് കുഞ്ചാക്കോ ബോബന്‍.  താന്‍ സ്വയം പിന്‍മാറണമെന്നാണ് ദിലീപ് ഉദ്ദേശിച്ചതെന്നും കുഞ്ചാക്കോയുടെ മൊഴിയില്‍ പറയുന്നു. ആവശ്യപ്പെട്ടാല്‍ മാറാം എന്ന് പറഞ്ഞുവെെങ്കിലും  ദിലീപ് നേരിട്ട് ആവശ്യപ്പെട്ടില്ല. കസിന്‍സ് എന്ന സിനിമയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. തന്നെ മാറ്റിയാണ് ദിലീപ് അമ്മയുടെ ട്രഷറര്‍ ആയതെന്നും ഇത് അപ്രതീക്ഷിതമായിരുന്നുവെന്നും കുഞ്ചാക്കോയുടെ മൊഴിയിലുണ്ട്. 

അമേരിക്കൻ യാത്രയിൽ കാവ്യയും ദിലീപും അടുപ്പം പലുർത്തിയെന്നാണ് റിമി ടോമിയുടെ മൊഴി. ദിലീപും കാവ്യയുമായുള്ള ബന്ധം തന്നെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണെന്നും റിമിക്ക് ഇൗ ബന്ധം അറിയാമെന്നുമാണ് മഞ്ജുവിന്റെ മൊഴി. നടിയെ പല സിനിമകളിൽ നിന്നും ദിലീപ് ഒഴിവാക്കിയെന്നും മഞ്ജുവിന്റെ മൊഴിയിൽ പറയുന്നു.