കൊച്ചുണ്ണിയുടെ സെറ്റിൽ നിവിന് പിറന്നാൾ ആഘോഷം

യുവതാരം നിവിൻ പോളിയുെട പിറന്നാൾ ദിനമായിരുന്നു കഴിഞ്ഞ ദിവസം. സിനിമാസുഹൃത്തുക്കളും ആരാധകരും അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിലായിരുന്നു ഇത്തവണ നിവിൻ പോളിയുടെ പിറന്നാൾ ആഘോഷം.

24 സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിക്കുന്ന പുതിയ തമിഴ് ചിത്രത്തിലും നിവിൻ ആണ് നായകൻ. ഈ സിനിമയുടെ അണിയറപ്രവർത്തകരും ആഘോഷത്തിൽ നിവിനൊപ്പം ഉണ്ടായിരുന്നു.