Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞണ്ടുകളുടെ നാട്ടിൽ പിറന്നാൾ ആഘോഷിച്ച് നിവിൻ പോളി

nivin-birthday

യുവാക്കളുടെ ഹരമായ യുവനടൻ നിവിൻ പോളിയുടെ പിറന്നാള്‍ ദിനമാണിന്ന്. നടൻ ധനുഷ് ഉൾപ്പെടെയുള്ള താരങ്ങൾ നിവിന് ആശംസകൾ നേർന്നിരുന്നു. അൽത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരു ഒരിടവേള എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു ഇത്തവണ നിവിന്റെ പിറന്നാൾ ആഘോഷം.

nivin-birthday-2

ഭാര്യ റിന്നയും മകൻ ദാവീദും ഈ ആഘോഷത്തിൽ നിവിനൊപ്പം ഉണ്ടായിരുന്നു. അഹാന കൃഷ്ണകുമാർ, കൃഷ്ണകുമാർ, അൽത്താഫ് എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.

nivin-birthday-1

ഈ ചിത്രത്തിൽ ക്ലീൻ ഷേവ് ആയാണ് നിവിൻ എത്തുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 'ആക്ഷന്‍ ഹീറോ ബിജു'വിന് ശേഷം പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിർമിക്കുന്ന ചിത്രത്തിൽ അഹാനയും ഐശ്വര്യയുമാണ് നായികമാർ.

Your Rating: