Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്​ഷൻ കിങ് മമ്മൂട്ടി; മാസ്റ്റർപീസ് ട്രെയിലർ

mammootty-masterpiece

ഈ വർഷം ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാസ്റ്റർപീസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു മിനിറ്റ് 48 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ പഞ്ച് ഡയലോഗും കോരിത്തിരിപ്പിക്കുന്ന ആക്​ഷൻ രംഗങ്ങളും ആവോളമുണ്ട്.

Masterpiece Official Trailer | Mammootty ,Unni Mukundan , Gokul Suresh, Maqbool Salman, Poonam Bajwa

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആക്​ഷൻ അവതാരമാണ് ട്രെയിലറിന്റെ പ്രധാനഹൈലേറ്റ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്നു.

ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത്ത്കുമാര്‍, പൂനം ഭാജ്‌വ, കലാഭവന്‍ ഷാജോണ്‍, മക്ബൂല്‍ സല്‍മാന്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഡിസംബർ 22ന് മാസ്റ്റര്‍പീസ് തിയറ്ററുകളിലെത്തും.