പാർവതി പ്രതികരണം അർഹിക്കുന്നില്ല: കസബ സംവിധായകൻ നിഥിൻ

മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തെ രൂക്ഷമായി വിമർശിച്ച നടി പാർവതി മറുപടി അർഹിക്കുന്നില്ലെന്ന് കസബയുടെ സംവിധായകൻ നിഥിൻ രൺജി പണിക്കർ വ്യക്തമാക്കി. പാർവതിയെ പോലൊരു ആളോട് പ്രതികരിക്കാൻ താല്പര്യമില്ലെന്ന് നിഥിൻ വനിത ഓൺലൈനോടു പ്രതികരിച്ചു.

"ഒരു വർഷം മുൻപ് ഇറങ്ങിയ സിനിമയെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ല. ഇത് വൻമരം പിടിച്ചുകുലുക്കി കൂടുതൽ പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് ആളുകൾക്ക് അറിയാം. ഈ വിഷയത്തിൽ പ്രതികരിക്കാൻ ഞാനില്ല. പ്രതികരണം അർഹിക്കുന്ന നിലവാരം നടിയുടെ പരാമർശത്തിന് ഇല്ലെന്ന് ഒരു വലിയ വിഭാഗത്തെപോലെ ഞാനും കരുതുന്നു. പിന്നെ ഈ നടി പ്രതികരണം അർഹിക്കുന്ന ഒരു വ്യക്തിത്വമാണെന്ന് എനിക്ക് തോന്നിയിട്ടില്ല." നിഥിൻ രൺജി പണിക്കർ പറഞ്ഞു.

ചലച്ചിത്ര മേളയോട് അനുബന്ധിച്ചു നടന്ന ഓപ്പൺ ഫോറത്തിലായിരുന്നു പാർവതി ചിത്രത്തിനെതിരേയും മെഗാ താരത്തിനെതിരേയും രൂക്ഷമായ അഭിപ്രായപ്രകടനവുമായി രംഗത്തുവന്നത്. 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം