ജയസൂര്യ സൂപ്പർതാരമായി കഴിഞ്ഞു: അനൂപ് മേനോൻ

ജയസൂര്യ നായകനായി എത്തിയ ആട് 2 ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ചിത്രം സൂപ്പർഹിറ്റായി ഓടുകയാണ്. സിനിമയ്ക്ക് ലഭിച്ച വൻജനപ്രീതിയിൽ ജയസൂര്യയെ അഭിനന്ദിച്ച് നടൻ അനൂപ് മേനോൻ.

‘ഒരു സൂപ്പർതാരത്തെപ്പോലെയാണ് ജയസൂര്യ. പ്രിയപ്പെട്ട ജയാ, സൂപ്പർതാരപദവിക്ക് എല്ലാംകൊണ്ടും താങ്കൾ അർഹനാണ്. പകരംവെക്കാനില്ലാത്ത സമർപ്പണത്തിനും കഠിനാദ്ധ്വാനത്തിനും സിനിമ നിങ്ങൾക്ക് നൽകുന്ന പ്രതിഫലമാണിത്. എല്ലാ സ്നേഹവും ആദരവും.’–അനൂപ് മേനോൻ പറഞ്ഞു.