മമ്മൂട്ടി, നന്ദി പറയാന്‍ വാക്കുകളില്ല: കെ മധു

കെ മധുവിന്റെ ബ്രഹ്മാണ്ഡ ചിത്രം അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ദ് കിങ് ഓഫ് ട്രാവൻകൂർ ഈ വർഷം ചിത്രീകരണം ആരംഭിക്കുകയാണ്. ബാഹുബലിയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ റാണ ദഗുപതിയാണ് മാർത്താണ്ഡവർമയായി എത്തുന്നത്. ചിത്രത്തിന് ആശംസകൾ നേർന്ന് മമ്മൂട്ടി എത്തി.

കെ മധു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്–

‘ഇന്ന് ... അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ദ് കിങ് ഓഫ് ട്രാവൻകൂർ എന്ന എന്റെ ചിത്രത്തിന്റെ സർവ വിജയത്തിനായി നന്മകൾ നേർന്നുകൊണ്ട് സഹപ്രവർത്തകനും, സഹോദര തുല്യനുമായ, മലയാളത്തിന്റെ മഹാനടൻ ശ്രീ. മമ്മൂട്ടിയുടെ പുതുവർഷ സന്ദേശം വന്നു.

എന്റെ സന്തോഷം. നന്ദി പറയാൻ വാക്കുകളില്ല..പക്ഷെ, ഒന്നറിയാം. ഒരുപാട് അടുത്തറിഞ്ഞ ആ അളവറ്റ സ്നേഹത്തിന്റെ നിറ സാന്നിദ്ധ്യം..അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ കിങ് ഓഫ് ട്രാവൻകൂറിന്റെ വിജയത്തിന് പിൻബലമായി എന്നും എന്റെ കൂടെ ഉണ്ടാവും എന്നെനിക്കുറപ്പാണ്.’