Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിസിക്കും പ്രിയാമണിക്കുമൊപ്പം നവീനും ഭാവനയും; ബംഗലൂരു റിസപ്ഷൻ വിഡിയോ

bhavana-naveen-lissy

മലയാളസിനിമാലോകം ഒന്നടങ്കം ആഘോഷിച്ച വിവാഹമായിരുന്നു നവീന്റെയും ഭാവനയുടേതും. മമ്മൂട്ടി, മഞ്ജു വാരിയർ തുടങ്ങി സിനിമാരംഗത്തെ പ്രമുഖരെല്ലാം വിവാഹത്തിനും തുടര്‍ന്ന് നടന്ന റിസപ്ഷനും എത്തുകയുണ്ടായി. ജനുവരി 22നായിരുന്നു ഭാവനയും നവീനും വിവാഹിതരായത്.  

ബാംഗ്ലൂരിലെ രണ്ടാം വിവാഹവിരുന്നിൽ അതിസുന്ദരിയായി ഭാവന

ഇത് കൂടാതെ ബംഗലൂരുവില്‍ വെച്ചും റിസപക്ഷന്‍ നടത്തുമെന്ന് വാർത്ത വന്നിരുന്നു. നവീന്റെ സുഹൃത്തുക്കൾക്കും തെന്നിന്ത്യൻ സിനിമാരംഗത്തുള്ളവർക്കും വേണ്ടിയായിരുന്നു ഈ റിസപ്ഷൻ. അവിടെ നടന്ന ആഘോഷത്തിന്റെ ചിത്രങ്ങൾ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

bhavana-naveen-lissy-1056

പ്രിയാമണിയും മുസ്തഫയും മീനയും ലക്ഷ്മി ഗോപാലസ്വാമിയും ലിസിയും ഉൾപ്പടെ നിരവധി പേരാണ് ബംഗലൂരുവിലെ സത്ക്കാരത്തില്‍ പങ്കെടുത്തത്. ഇളം പച്ച നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് ഭാവന പ്രത്യക്ഷപ്പെട്ടത്.

bhavana-naveen-lissy-1

അഭിനേത്രികളുടെ സ്ഥിരം ശൈലിയിലേക്ക് മാറാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഭാവന വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്ന് താരം അറിയിച്ചതോടെ ആരാധകര്‍ക്കും സന്തോഷമായി.

bhavana-naveen-lissy-2
bhavana-naveen-lissy-5
bhavana-naveen-lissy-102
bhavana-naveen-lissy-105

കന്നഡ സിനിമയായ ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന ചിത്രത്തിലാണ് ഭാവന ഇനി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിലേക്ക് താരം ഉടന്‍ ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി ലഭിച്ചത്.

bhavana-naveen-lissy-5
bhavana-naveen-lissy-8
bhavana-naveen-lissy-10

മറ്റ് നായികമാരെപ്പോലെ ഭാവന അഭിനയം നിര്‍ത്തി വീട്ടിലിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് നവീന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് ഭാവന അഭിമുഖത്തിനിടയില്‍ പറഞ്ഞിരുന്നു. തന്നെ താരമാക്കി മാറ്റിയ മലയാള സിനിമയിലും അഭിനയിക്കുമെന്നും ഭാവന വ്യക്തമാക്കിയിട്ടുണ്ട്. ജിനു ജോസഫ് ചിത്രമായ ആദം ജോണിലാണ് താരം അവസാനമായി അഭിനയിച്ചത്.

bhavana-naveen-lissy-9
bhavana-naveen-lissy-01
bhavana-naveen-lissy-05