ദുൽക്കറിനെയും വെട്ടി, പ്രിയയ്ക്ക് റെക്കോർഡ്

ഒരൊറ്റ പാട്ടു കൊണ്ട് കേരളത്തിലും ഇന്ത്യയിലും ട്രെൻഡിങ്ങായി മാറിയ പ്രിയ ഇൻസ്റ്റാഗ്രമിൽ ദുൽ‍ക്കറിനെയും പിന്തള്ളി മുന്നേറുന്നു. ഇതോടെ മലയാളത്തിൽ തന്നെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായി പ്രിയ മാറിയിരിക്കുന്നു. നിലവിൽ ഇരുപത് ലക്ഷമാണ് ഇൻസ്റ്റഗ്രാമിൽ പ്രിയയുടെ ആരാധകർ. ദുൽക്കറാണ് തൊട്ടുപുറകില്‍ 19 ലക്ഷം.

നടി പാർവതിക്കും ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷം ആരാധകരുണ്ട്. മഞ്ജിമ മോഹന് ഒൻപത് ലക്ഷം ഫോളോവേർസ്. കീർത്തി സുരേഷിന് അഞ്ച് ലക്ഷം.

രണ്ടായിരും ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന പ്രിയയ്ക്ക് നാലു ദിവസം കൊണ്ട് ലഭിച്ചത് 16 ലക്ഷം ഫോളോവേഴ്സിനെ. മിനിറ്റ് വച്ച് ഫോളോവേഴ്സിന്റെ എണ്ണം കൂടുന്ന പ്രിയ പാട്ടിറങ്ങിയ ശേഷം വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ മിന്നും താരമാണ്. 

ഒരു അഡാര്‍ ലവ്‌ എന്ന ചിത്രത്തിലെ ഒറ്റ പാട്ടാണ് പ്രിയയെ പ്രശസ്തയാക്കിയത്. ഫെയ്സ്ബുക്കിൽ അക്കൗണ്ടില്ലാത്ത പ്രിയയെ ഇൻസ്റ്റാഗ്രമിൽ നിരവധി ആളുകളാണ് തിരയുന്നത്. തൃശൂർ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളാകാനെത്തിയ കുട്ടികളെ കണ്ട് അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയർത്തിയത് സംവിധായകനായ ഒമർ ലുലുവാണ്. പെൺകുട്ടികളിൽ ഏറ്റവും കൂടുതൽ ക്ലിക്കായത് പ്രിയയാണ്.  യുട്യൂബിൽ 50 ലക്ഷം ആളുകൾ കണ്ട പാട്ട് ഇപ്പോഴും ട്രെൻഡിങ് സ്ഥാനത്ത് ഒന്നാമതാണ്.  

തൃശൂർ സ്വദേശിനിയായ പ്രിയ വിമലാ കോളജിലാണു പഠിക്കുന്നത്.