Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ സിനിമാജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷം: ജയസൂര്യ

jayasurya-captian-1

ഫുട്ബോൾ ആരാധകരുടെ പ്രിയതാരമായിരുന്ന വി.പി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റൻ റിലീസിനൊരുങ്ങുകയാണ്. ജയസൂര്യയാണ് വി.പി സത്യന്റെ വേഷത്തിൽ എത്തുന്നത്. സിനിമയുടെ ടീസറും ട്രെയിലറും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. തന്റെ സിനിമാ ജീവിതത്തിൽ ഏറ്റവുമധികം വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിതെന്ന് ജയസൂര്യ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്–

ഇന്ന് ക്യാപ്റ്റന്റെ സെൻസർ കഴിഞ്ഞു. യു സർട്ടിഫിക്കറ്റ് ആണ്. ഈ 16 ന് സിനിമ നിങ്ങളുടെ മുന്നിലേക്ക് എത്താണ്... എന്നെക്കൊണ്ടാകും വിധം വി.പി സത്യന്റെ വേഷം ഭംഗിയാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇതുവരെയുള്ള എന്റെ സിനിമാ ജീവിതത്തിൽ ഏറ്റവുമധികം വെല്ലുവിളി ആയിട്ടുള്ള ഒരു കഥാപാത്രമാണിത്.

വിജയ പരാജയങ്ങൾ അറിയില്ല പക്ഷേ ആത്മാർത്ഥമായി ചെയ്യുന്ന ഏത് കാര്യത്തിന്റെയും കൂടെ ദൈവം ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു... ആ വിശ്വാസത്തോടെ തന്നെ എന്നും ഞാൻ എന്റെ നെഞ്ചോട് ചേർത്ത് വെയ്ക്കും ഈ വി.പി.സത്യനെ..നിങ്ങൾക്കും ഇഷ്ടമാകും എന്ന പ്രതീക്ഷയോടെ..’ജയസൂര്യ പറഞ്ഞു.

സിദ്ധിഖിന്റെ അസിസ്റ്റന്റായിരുന്ന പ്രജേഷ് സെന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റൻ. അനു സിത്താരയാണ് സിനിമയിലെ നായിക. കേരള പൊലീസിന്റെ ജേഴ്സിയിൽ നിന്നും ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയ ഉയർന്ന വി.പി സത്യന്റെ കഥയാണ് സിനിമ പറയുന്നത്. സിദ്ധിഖ്, രണ്‍ജി പണിക്കര്‍, ദീപക് പറമ്പോല്‍, സൈജു കുറുപ്പ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.