Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടന്റെ പ്രണയം കണ്ടാണ് ഐമയെ പ്രേമിക്കുന്നത്: കെവിൻ

aima-kevin-story

ജനുവരി നാലിനായിരുന്നു കെവിനുമായുള്ള നടി ഐമയുടെ വിവാഹം. മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ബ്സ്റ്റേർസിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ ആണ് കെവിൻ. 

Kevin Aima Official Wedding tale | He Reveals his true Love Story

ഇപ്പോഴിതാ കെവിന്റെയും ഐമയുടെയും വിവാഹ വിഡിയോ വൈറലാകുന്നു. കെവിന്‍ തന്നെയാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തം പകര്‍ത്തിയ വിഡിയോ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. ഐമയോട് പ്രണയം തോന്നിയ നിമിഷവും കെവിന്‍ തുറന്ന് പറയുന്നത് വീഡിയോയില്‍ കാണാം.

ഷിംലയില്‍ വച്ച് മുന്തിരിവള്ളികളിലെ ഒരു ഗാനരംഗം ചിത്രീകരിക്കവെയാണ് ഐമയോട് തനിക്ക് പ്രണയം തോന്നിയത് എന്ന് കെവിന്‍ പറയുന്നു. ലാലേട്ടന്‍ പ്രണയാദ്രമായി അഭിനയിച്ച ആ രംഗത്ത് ഞാനും ഐമയെ പ്രണയിച്ചു പോയി എന്നാണ് കെവിന്‍ പറഞ്ഞത്. മീന, മിഥുന്‍, പ്രസന്ന മാസ്റ്റര്‍, നേഹ സക്‌സാന, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരൊക്കെ വിവാഹത്തില്‍ പങ്കെടുത്തു.

2013ൽ നിർമിച്ച ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തെത്തുന്നത്. മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തിൽ ഐമയുടെ ഇരട്ട സഹോദരി ഐനയും അഭിനയിച്ചിട്ടുണ്ട്. യു.എ.ഇ.യില്‍ ജനിച്ചുവളര്‍ന്ന ഐമ ദുബായ് മണിപ്പാല്‍ സര്‍വകലാശാലയിലെ എം.ബി.എ. വിദ്യാര്‍ഥിനിയാണ്. ഷാര്‍ജയിലാണ് താമസം.

ഐമ അഭിനയിച്ച മൂന്നാമത്തെ ചിത്രമാണ് ഈ വർഷം റിലീസ് ചെയ്ത മുന്തിരി വള്ളികൾ തളിർക്കുമ്പോൾ. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ഉലഹന്നാൻ എന്ന കഥാപാത്രത്തിന്റെ മകളെയാണ് ഐമ അവതരിപ്പിച്ചത്. ഐമയുടെ സഹോദരി ഐനയുടെ വിവാഹം കഴിഞ്ഞ മാസമായിരുന്നു.

സിനിമാനിർമാണത്തിനും വിതരണത്തിനുമൊപ്പം ദുബായിയിൽ ബിസിനസ്സുമുണ്ട് കെവിനും കുടുംബത്തിനും.