Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കര്‍ണന്റെ തിരക്കഥയുമായി ആർ.എസ് വിമൽ ശബരിമലയിൽ

rs-vimal-karnan

തമിഴ് സൂപ്പർതാരം വിക്രത്തെ നായകനാക്കി ആർ.എസ് വിമൽ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മഹാവീർ കർണ. ഇപ്പോഴിതാ സിനിമയുടെ പൂർത്തിയായ തിരക്കഥയുമായി സംവിധായകൻ ശബരിമലയിലെത്തി. ദർശനം പൂർത്തിയായ ശേഷം പ്രത്യേക അനുഗ്രഹവും തേടുകയുണ്ടായി.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ എട്ടുതവണ തിരക്കഥ മാറ്റിയെഴുതിയിരുന്നെന്ന് വിമൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രീകരണം ഒക്ടോബറിൽ തുടങ്ങാനാണ് പദ്ധതി. റാമോജി ഫിലിം സിറ്റി, ജയ്പൂർ, കാനഡ എന്നിവിടങ്ങളാണ് ലൊക്കേഷൻസ്.

പൃഥ്വിരാജിനെ നായകനാക്കി മൂന്നുവർഷം മുമ്പ് പ്രഖ്യാപിച്ച പ്രോജക്ട് ആണ് കർണൻ. പിന്നീട് നിർമാതാവും നായകനും പിന്മാറിയതോടെ സിനിമ മുടങ്ങിയെന്ന് ഏവരും കരുതി. എന്നാൽ മലയാളസിനിമാലോകത്തെ തന്നെ ഞെട്ടിച്ചായിരുന്നു വിമലിന്റെ ആ പ്രഖ്യാപനം.

rs-vimal-karnan-3

വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കർണൻ ഒരുക്കുന്നുവെന്നായിരുന്നു വിമലിന്റെ പ്രഖ്യാപനം. ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ മറ്റുജോലികൾ പുരോഗമിക്കുകയാണ്. ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിർമിക്കുന്നത്. 300 കോടിയാണ് ബജറ്റ്. 32 ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും.

rs-vimal-karnan-1

ചിത്രത്തെക്കുറിച്ച് ആർ.എസ് വിമല്‍ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ നിന്നും: കർണൻ രാജ്യാന്തര  സിനിമയാണ്. മഹാഭാരതമാണ് പ്രമേയം. കർണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നു. കേരളവുമായി‌ ഈ സിനിമയ്ക്ക് നിലവിൽ ഒരു ബന്ധവുമില്ല. ഹിന്ദിയിലും തമിഴിലുമായാകും സിനിമ പുറത്തിറങ്ങുക. 'മഹാവീർ കർണ' എന്നാണ് പേര്. മലയാളത്തിൽ ചെറിയ രീതിയിൽ ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു കർണൻ. അതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഈ ചിത്രം. നിർമാതാവിന്റേയും കൂടി താൽപര്യത്തിനനുസരിച്ചാണ് ഒരു രാജ്യാന്തര നിലവാരത്തിൽ ഈ ചിത്രം എടുക്കാൻ തീരുമാനിച്ചത്. 

Read More: കർണനിൽ നിന്നു പിന്മാറാൻ കാരണം; മാമാങ്കം നിർമാതാവ് പറയുന്നു

വിക്രത്തെ കൂടാതെ ബോളിവുഡിൽ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്നീഷ്യൻസും സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്. അത് പിന്നീട് അറിയിക്കുന്നതായിരിക്കും. വിക്രം ആണ് അഭിനയിക്കുന്നതെന്ന് മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദിയിലെ പ്രമുഖ താരങ്ങളും ഹോളിവുഡിലുമുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്. അതേ കുറിച്ചുളള വിവരങ്ങൾ ഉടൻ പുറത്തുവിടും. മലയാളത്തിൽ നേരത്തെ പ്ലാൻ ചെയ്ത കർണൻ എന്ന  പ്രൊജക്ട് അല്ല ഈ സിനിമ. ഇത് വേറെ പ്രൊജക്ട് ആണ്. രാജ്യാന്തരതലത്തിൽ നിന്നുള്ള ചിത്രമാണ്. 300 കോടിയാണ് പ്രോജക്ടിന്റെ ബജറ്റ്.