‘ഐ ലവ് യു നസ്രിയ’; പുരസ്കാരം ഏറ്റുവാങ്ങി ഫഹദ് പറഞ്ഞു

വനിത ഫിലിം അവാർഡ്‌സ് പുരസ്കാരവേദിയിൽ തിളങ്ങി ഫഹദും നസ്രിയയും. ഇത്തവണ മികച്ച നടനുള്ള പുരസ്കാരം ഫഹദ് ഫാസിലിനായിരുന്നു. നസ്രിയയ്ക്കൊപ്പമാണ് പുരസ്കാരം ഏറ്റുവാങ്ങാൻ താരം എത്തിയത്. തൊണ്ടിമുലും ദൃക്സാക്ഷിയും ടേക്ക് ഓഫ് എന്നീ സിനിമകൾക്കായിരുന്നു ഫഹദിന് പുരസ്കാരം.

സംവിധായകൻ ലാൽജോസ് ആണ് ഫഹദിന് പുരസ്കാരം സമ്മാനിച്ചത്. ഇത് തന്റെ മൂന്നാമത്തെ വനിതാ അവാർഡ് ആണെന്നും മലയാളത്തിൽ ജനിച്ചു എന്നതാണ് ഏറ്റവും വലിയ ഭാഗ്യമെന്നും ഫഹദ് പറഞ്ഞു. ‘വനിതാ അവാർ‍ഡിൽ ജീവിതത്തിൽ സ്വാധീനിച്ച എല്ലാവനിതകളെയും ഓർക്കുന്നു. അമ്മയ്ക്ക് പത്തൊൻപത് വയസ്സുള്ളപ്പോഴാണ് ഞാൻ ജനിക്കുന്നത്. എന്നിൽ വിശ്വാസമുണ്ടായിരുന്ന ഏക ആള് ഉമ്മയാണ്. എന്റെ രണ്ട് സഹോദരിമാർ പിന്നെ എന്റെ ഭാര്യ. എന്നെ ഇട്ടിട്ട് പോകാതിരുന്നത് നസ്രിയയോട് നന്ദിയുണ്ട്. എനിക്കായി നൽകിയ ക്ഷമയ്ക്കും ഒരവസരം തന്നതിനും നന്ദി, ഐ ലവ് യു നസ്രിയ.’–ഫഹദ് പറഞ്ഞു.