ഈ മമ്മൂട്ടി ചിത്രം മികച്ചതാകും, ഇല്ലെങ്കില്‍ ഈ പണി ഞാൻ നിര്‍ത്തും: ജോയ് മാത്യു

മമ്മൂട്ടി നായകനായി എത്തുന്ന അങ്കിൾ റിലീസിനൊരുങ്ങുകയാണ്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസർ പ്രേക്ഷകരിൽ ആകാംക്ഷവർധിപ്പിച്ചിരുന്നു. ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് കഥയൊരുക്കിയത് നടന്‍ ജോയ് മാത്യുവാണ്. 

2012 ല്‍ പുറത്തിറങ്ങിയ ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കിയ ചിത്രമാണ് അങ്കിള്‍. ഷട്ടര്‍ സംവിധാനം ചെയ്തതും ജോയ് മാത്യുവാണ്. മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ ഷട്ടർ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പേജിലും അങ്കിൾ സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.

ബീഫ്‌ ബീഫ്‌ എന്ന് മുറവിളി കൂട്ടുന്നവർ ഇത് കൂടി ശ്രദ്ധിക്കുക; ജോയ് മാത്യു പറയുന്നു

ഷട്ടർ സിനിമയ്ക്ക് ശേഷം ജോയ് മാത്യുവിന്റെ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നെന്നും ആ സിനിമയ്ക്കും മേലെയാണോ അങ്കിൾ എന്നും ആരാധകർ ചോദിക്കുന്നു.  എല്ലാവര്‍ക്കും ഈ അവസരത്തില്‍ ഷട്ടറിനെക്കുറിച്ച് തന്നെയാണ് സംസാരിക്കാനുണ്ടായിരുന്നത്. ഷട്ടര്‍ ഒരു മികച്ച സിനിമ ആയിരുന്നുവെന്നും അങ്കിള്‍ തീര്‍ച്ചയായും അതിനുമേലെ നില്‍ക്കുമെന്നാണ് ജോയ് മാത്യു പറയുന്നത്. ഇല്ലെങ്കില്‍ ഈ പണി നിര്‍ത്തുമെന്നും ജോയ് മാത്യു പറഞ്ഞു.

ആരാധകരുടെ ചോദ്യവും ജോയ് മാത്യുവിന്റെ മറുപടിയും–

ചോദ്യം: ജോയ് ചേട്ടനെ പോലുള്ള എഴുത്തുകാരന്റെ കൂടെ മമ്മുക്കയെ പോലുള്ള ഒരു മഹാ നടൻ എത്തുമ്പോൾ പ്രതീക്ഷകൾ ഇരട്ടിക്കുക സ്വാഭാവികമാണ് . ഒരു കാര്യം ഉറപ്പാണ് , മമ്മൂട്ടി എന്ന താരത്തേക്കാൾ നടനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്ന സിനിമയായിരിക്കും ഇത്?

ഉത്തരം: യെസ്

ചോദ്യം: ജോയ് മാത്യു സർ..ഷട്ടർ പോലെ ഒരു ക്ലാസ് പടം ആയിരിക്കും അങ്കിൾ എന്ന് വിശ്വസിച്ചോട്ടെ.

ഉത്തരം: തീർച്ചയായും

ചോദ്യം: സർ മമ്മൂക്കയുടെ കാരക്ടർ നെഗറ്റിവ് ഷെയ്ഡ് ഉള്ളതാണെന്നറിഞ്ഞു. സിനിമ തീരുമ്പോൾ മമ്മൂക്കയുടെ കഥാപാത്രം ഒരു നന്മമരം ആക്കി മാറ്റില്ലല്ലോ. 

ഉത്തരം: ആരും നന്മ മാത്രമുള്ളവർ അല്ലല്ലൊ

ചോദ്യം: ഇതു കഴിഞ്ഞു ലാലേട്ടനെ വെച്ച് ഒരു പടം ചെയ്യണം കേട്ടോ,പുള്ളി അഞ്ച് പത്തു കൊല്ലമായി നല്ലൊരു സിനിമയിൽ അഭിനയിച്ചിട്ട്

ഉത്തരം: നോക്കാം

ചോദ്യം: ജോയ് മാത്യു സർ..ഷട്ടർ പോലെ ഒരു ക്ലാസ് പടം ആയിരിക്കും അങ്കിൾ എന്ന് വിശ്വസിച്ചോട്ടെ

ഉത്തരം: A class movie for the Mass

ചോദ്യം: meർ, ഇത് ഒരു സസ്പെൻmd മൂവി ആയിരിക്കുമോ??

ഉത്തരം: സസ്പെൻസിന്റെ പൊടിപൂരം