Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നിന്റെ പടം ഞാൻ കാണാം, എന്റേത് നീയും’: അൽഫോൻസിനോട് വിനീത്

vineeth-alphonse

അൽഫോൻസ് പുത്രനും വിനീത് ശ്രീനിവാസനും ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. അൽഫോൻസ് ആദ്യമായി നിർമിക്കുന്ന തൊബാമയും വിനീത് നായകനായി എത്തുന്ന അരവിന്ദന്റെ അതിഥികളും ഒരേദിവസമാണ് തിയറ്ററുകളിലെത്തുന്നത്.

തൊബാമയുടെ റിലീസിന് മുന്നോടിയായി ചിത്രത്തെക്കുറിച്ച് സൂചിപ്പിച്ച് അല്‍ഫോൻസ് ഒരു കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിന് താഴെ മറുപടിയുമായി വിനീത് ശ്രീനിവാസനും എത്തിയത് രസകരമായ ചർച്ചകൾക്ക് ഇടയാക്കി.

‘അൽഫോൻസേ എല്ലാ ആശംസകളും!! നിന്റെ പടം ഞാൻ കാണും...എന്റെ പടം നീയും കാണണേ...’–ഇങ്ങനെയായിരുന്നു വിനീതിന്റെ കമന്റ്.

നവാഗതനായ മോഹ്സിൻ കാസിം സംവിധാനം ചെയുന്ന ചിത്രത്തിൽ ഷിജു വിത്സൺ , കൃഷ്ണ ശങ്കർ , ഷറഫുദ്ധീൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. രാജേഷ് മുരുഗേശനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.