Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു’; അമല പോളിന്റെ ശീർഷാസനം

amala-yoga-video

സിനിമ പോലെ തന്നെ അമലയുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. എല്ലാ ദിവസവും മുടങ്ങാതെ ചെയ്യുന്ന യോഗയാണ് തന്റെ ശരീരത്തിന്റെ രഹസ്യമെന്ന് അമല തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പറയുന്നത്ര എളുപ്പമല്ല യോഗ പരിശീലനമെന്നും അത്ര എത്രത്തോളം ബുദ്ധിമുട്ടേറിയതാണെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും അമല പറയുന്നു.

ഇപ്പോഴിതാ ശീർഷാസനം സ്വന്തമായി ചെയ്യാനായതിന്റെ സന്തോഷത്തിലാണ് അമല പോൾ. പാർക്കിൽ സ്വന്തമായി ശീർഷാസനം ചെയ്യുന്ന വിഡിയോ നടി തന്നെയാണ് പോസ്റ്റ് ചെയ്തത്. ‘ഇതിന് മുമ്പ് പരിശീലകരുടെ സഹായത്തോടെയോ ഭിത്തിയുടെ പിന്തുണയോടെയോ ആണ് ശീർഷാസനം ചെയ്യാനായിരുന്നത്. എന്നാൽ ഇപ്പോൾ അത് സ്വന്തമായി ചെയ്തിരിക്കുന്നു.’

‘സ്വന്തമായി തന്നെയാണ് പരിശീലനം നടത്തിയത്. വളരെ ബുദ്ധിമുട്ടേറിയതായിരുന്നു അത്, ഒരുപാട് തവണ വീണിട്ടുണ്ട്. എന്നാൽ ഇന്ന് പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് ഞാൻ അത് ചെയ്തു, യാതൊരു ബുദ്ധിമുട്ടും കൂടാതെ. ഞാൻ എഴുന്നേറ്റുനിന്നു, എന്റെ കാലുകൾ കൊണ്ടല്ല, തല ഉപയോഗിച്ച്. സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. അതിന്റെ ആകാംക്ഷയിൽ കൊച്ചുകുട്ടിയെപ്പോലെ പാർക്കിൽ ഓടി നടന്നു.’–അമല പറഞ്ഞു.