ദിലീപിനെ പോലെ ചിരിപ്പിച്ച് മീനാക്ഷി; ദുല്‍ഖര്‍ ആകാനും റെഡി

ഇതാ സിനിമാ കുടുംബത്തില്‍ നിന്നും പുത്തന്‍ താരോദയം. ദിലീപിന്റെയും മഞ്ജു വാരിയരുടെയും  മകള്‍ മീനാക്ഷിയുടെ ഡബ്സ്മാഷ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ദിലീപ് അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ നര്‍മ ഡയലോഗുകള്‍ കോര്‍‌ത്തിണിക്കിയാണ് മീനാക്ഷിയുടെ തകര്‍പ്പന്‍ ഡബ്സ്മാഷ്. ദിലീപിന്റെ കിങ് ലിയര്‍, കല്ല്യാണരാമന്‍, മൈ ബോസ് എന്നീ ചിത്രങ്ങളിലെ സംഭാഷണങ്ങളാണ് മീനാക്ഷി അവതരിപ്പിക്കുന്നത്. 

ഒപ്പം ദുല്‍ഖറിന്റെ ബാംഗ്ലൂര്‍ ഡെയിസിലെ ഡയലോഗും ഇതില്‍ ഉള്‍പ്പെടുന്നു. പൊതുവേ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും മീനാക്ഷി അത്ര സജീവമാകാറില്ല. അതുകൊണ്ട് തന്നെ ഇ‌ൗ ഡബ്സ്മാഷ് വിഡിയോ പുറത്തുവന്നതോടെ ആരാധകരും അത്ഭുതപ്പെടുകയാണ്. ഇതോടെ മീനാക്ഷിയുടെ സിനിമാ പ്രവേശം ഉടന്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പല താരപുത്രൻമാരെയും പോലെ മീനാക്ഷിയും സിനിമയിലേക്കെത്തുമെന്നായിരുന്നു ആരാധക പ്രതീക്ഷ.

എല്ലാം 'നീറ്റാ'യി എഴുതി ; മീനാക്ഷിയുടെ പരീക്ഷയെക്കുറിച്ച് ദിലീപ്

എന്നാല്‍ സിനിമയോടല്ല മറിച്ച് ഡോക്ടർ ആകാനാണ് താല്‍പര്യമെന്ന് മീനാക്ഷിയെ കുറിച്ച് ദിലീപ് സൂചിപ്പിച്ചിരുന്നു.  ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ലക്ഷക്കണക്കിന് പേർ മാറ്റുരച്ചപ്പോൾ അതിലൊരാളായി മീനാക്ഷിയും ഉണ്ടായിരുന്നു. ദിലീപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അവൾ നീറ്റ് ആയി എഴുതി എന്നാണ് പറഞ്ഞത്.എല്ലാവരും പ്രാർത്ഥിച്ച് ഇരിക്കുകയാണെന്നും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ദിലീപ് പ്രതികരിച്ചിരുന്നു.