Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളുത്ത നായകന് വിമർശനം; പറഞ്ഞതിൽ ഉറച്ച് വിജയ് ബാബു

vijay-babu-casting

പുതിയ ചിത്രത്തിന് നായകനെ തേടിയുള്ള ഫ്രൈഡേ ഫിലിംസിന്റെ പരസ്യത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയർന്നിരുന്നു. കാസ്റ്റിങ് കോൾ പരസ്യത്തിൽ വെളുത്ത നായകനെ തേടുന്നുവെന്ന പരാമര്‍ശമാണ് വിമർശകരെ ചൊടിപ്പിച്ചത്. 

നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തിന്റെ പ്രതിഫലനമാണ് ഈ പോസ്‌റ്റെന്നും കറുപ്പും സൗന്ദര്യത്തിന്റെ ലക്ഷണമാണെന്നുമൊക്കെ ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് വിജയ് ബാബു തന്നെ രംഗത്ത്. ഇപ്പോൾ നടക്കുന്നത് തീർത്തും പരിഹാസജനകമാണെന്ന് വിജയ് ബാബു പറയുന്നു.

ഞാൻ നിർമിക്കുന്ന ചിത്രത്തിലെ ഒരു കഥാപാത്രം മാത്രമാണ് അത്. അതേ സിനിമയിൽ ഇരുപത്തിയഞ്ചോളം പുതുമുഖതാരങ്ങളുണ്ട്. ഈ കഥാപാത്രം മാത്രമല്ല മറ്റ് ഇരുപത്തിനാല് പേരെയും കണ്ടെത്തേണ്ടതുണ്ട്. ഇപ്പോൾ വേണ്ട കഥാപാത്രത്തിനുള്ള പ്രത്യേകതകളാണ് ആ കാസ്റ്റിങ് കോളില്‍ പറഞ്ഞിരിക്കുന്നത്. വിദേശത്ത് ജനിച്ചുവളർന്ന വെളുത്ത് സുമുഖനായ യുവാവ്. ഷൂട്ട് എത്രയും വേഗം തുടങ്ങാനാണ് ഇങ്ങനെയൊരു കൃത്യമായ കാസ്റ്റിങ് കോൾ പോസ്റ്റ് ചെയ്തതും.

ഞാനിപ്പോഴും അതിൽ തന്നെ ഉറച്ച് നിൽക്കുന്നു. ഞങ്ങൾക്ക് വേണ്ടത് സുന്ദരനും മിടുക്കനുമായ വിദേശത്ത് പഠിച്ചുവളർന്ന ആളുടെ നടപ്പും വർത്തമാനവും ഉള്ള നായകനെയാണ്.