Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് സിനിമയിൽ പറഞ്ഞതോ, പൊലീസ് നീനുവിനോടും കെവിനോടും പറഞ്ഞത്

kisamath-movie-kottayam

അക്ഷരനഗരി ‍ഞെട്ടിത്തരിച്ച മണിക്കൂറുകൾ! കണ്ണൂർ പോലെയുള്ള പ്രദേശങ്ങളിൽ മാത്രം കണ്ടിട്ടുള്ള ആക്രമണത്തിനും ദാരുണ കൊലപാതകത്തിനുമാണ് നഗരം സാക്ഷ്യം വഹിച്ചത്. കൊലപാതകം ഇവിടെവച്ചല്ല നടന്നതെങ്കിലും അക്രമം നടന്നതിനുശേഷം ഓരോ സംഭവത്തിനും കാതോർക്കുകയായിരുന്നു നാട്.

Shane Nigam |Shruthi

പെൺകുട്ടിയും കെവിന്റെ വീട്ടുകാരും പൊലീസിനെ നേരത്തേ വിവരം അറിയിച്ചിട്ടും അക്രമം തടയുന്നതിനു പകരം കയ്യുംകെട്ടി നോക്കിനിൽക്കേണ്ടി വന്നു സർക്കാരിനും പൊലീസിനും. ഞായറാഴ്ച പുലർച്ചെ മുതലാണു സംഭവങ്ങളുടെ തുടക്കം. ക്രൂരമായ സംഭവങ്ങളുടെ വിവരങ്ങൾ ഒന്നൊന്നായി ചുരുളഴിയുന്ന നിമിഷങ്ങളിൽ ‘കിസ്മത്ത്’ എന്ന സിനിമയും ചർച്ചയാകുന്നു.

ദളിത് പെണ്ണിനെ പ്രണയിച്ച മുസ്ലീം പയ്യന്റെ കഥയാണ് ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രം പറഞ്ഞത്. കെവിന്റെയും നീനുവിന്റെ ജീവിതത്തിലുണ്ടായ ക്രൂരമായ നിമിഷങ്ങളുടെ നേർക്കാഴ്ച പോലൊരു രംഗം കിസ്മത്ത് സിനിമയിലും ഉണ്ടായിരുന്നു. 

കുടുംബക്കാരെ പേടിയാണ് ഞങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിസ്മത്തിലെ കഥാപാത്രങ്ങളായ ഇര്‍ഫാനും അനിതയും പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന കഥാപാത്രം അന്ന് അവരോട് പറഞ്ഞ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച.

കിസ്മത്തിലെ ഡയലോഗ്

എന്താ നിന്റെ പേര്..?

ഇര്‍ഫാന്‍..

നിന്റെയോ ?

അനിത..

നീ എസ്.സിയാ?

അതെ..

നീ മുസ്ലിം ?

സര്‍ ജാതി ഒന്നും നോക്കീട്ടല്ല ഞങ്ങള്‍ ഇഷ്ടപ്പെട്ടത്..

ഓഹോ അപ്പോ ജാതി ഒന്നും ഇല്ലാണ്ടാക്കാന്‍ വേണ്ടീട്ടാണോ ഈ പ്രേമം.. ??

നിന്റെയൊക്കെ കുത്തിക്കഴപ്പിന് കാവലിരിക്കുന്ന ആളുകളല്ല പൊലീസ്…

ഈ രംഗവും അതിനോട് അനുബന്ധിച്ച് വലിയ ചർച്ചകളും ഇപ്പോൾ ഉടലെടുക്കുന്നുണ്ട്. വിഷയത്തിൽ സംവിധായകൻ ഷാനവാസ് ബാവക്കുട്ടിയുടെ വാക്കുകൾ– ‘മനുഷ്യൻ സാമൂഹികവും സാംസ്കാരികവുമായി മുന്നേറ്റം സാധ്യമാകുന്ന കാലത്ത് "കിസ്മത്തുകൾ" സംഭവിക്കാതെ ഇരിക്കുള്ളു .... പ്രബുദ്ധ കേരളം എന്ന അസംബന്ധ പ്രയോഗം അവസാനിപ്പിക്കേണ്ടടിടത്ത് ആണ് 61 ൽ എത്തിയ മലയാളി എത്തിയിരിക്കുന്നത് ....