ഫഹദ് വില്ലനാകുന്ന കുമ്പളങ്ങി നൈറ്റ്സ്; ട്രെയിലർ കാണാം

kumbalangi-nights
SHARE

ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണൻ ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ട്രെയിലർ പുറത്തിറങ്ങി. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാകും ഫഹദ് എത്തുക. ഷമ്മി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

Kumbalangi Nights | Official Trailer | Fahadh Faasil | Soubin Shahir | Shane Nigam

ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിൽ നായിക പുതുമുഖമാണ്. ശ്യാം പുഷ്ക്കരൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുശിൻ ശ്യാം സംഗീതം നൽകുന്നു.  ഫെബ്രുവരി ഏഴിന് ചിത്രം റിലീസിനെത്തും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA