Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാജി ൈകലാസിന്റെ മകന് ബിബിഎയിൽ മൂന്നാം റാങ്ക്

jagan-shaji-kailas

ഷാജി കൈലാസ്–ആനി ദമ്പതികളുടെ മകൻ ജഗന് ബിബിഎയിൽ മൂന്നാം റാങ്ക്. ഷാജി കൈലാസ് തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. അമിറ്റി ഗ്ലോബൽ ബിസിനസ്സ് സ്കൂൾ കൊച്ചിയിലാണ് ജഗൻ പഠിച്ചിരുന്നത്.

jagan-shaji-kailas-1
jagan-shaji-kailas-3

പഠനത്തിൽ മാത്രമല്ല സിനിമയിലും ജഗൻ മിടുക്കനാണ്. അഹാന കൃഷ്‍ണകുമാറിനെ പ്രധാനകഥാപാത്രമാക്കി കരി എന്നൊരു മ്യൂസിക്കൽ വിഡിയോ ജഗൻ സംവിധാനം ചെയ്തിരുന്നു. നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കസബയിൽ സംവിധാനസഹായിയായിരുന്നു.

shaji-kailas-family

തിരുവന്തപുരത്തെ വഴുതക്കാട് സമോസ പോയ്ന്റ് എന്നൊരു ഹോട്ടലും ജഗന് സ്വന്തമായുണ്ട്. സമോസ പോയിന്റ് എന്ന ബിസിനസ് സംരംഭത്തിന്റെ നിക്ഷേപത്തുകയും ജഗന്റെ സ്വന്തം സമ്പാദ്യം തന്നെയാണ്. ചലിക്കുന്ന ഒരു റസ്റ്റോറൻറ് ആയിരുന്നു ആദ്യം മനസ്സിലുണ്ടായിരുന്നത്. അതിന്റെ പ്രയോഗികതയെ കുറിച്ച് ചിന്തിച്ചപ്പോൾ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്ന് ജഗൻ പറഞ്ഞിരുന്നു. സമോസ പോയിന്റിന്റെ ഒൗട്‍‍‍െലറ്റുകൾ തിരുവന്തപുരത്തിനകത്തും മറ്റുജില്ലകളിലുമെല്ലാം തുറക്കുകയാണ് ജഗന്റെ ലക്ഷ്യം.

jagan-kailas.jpg.image.784.410

ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്തമകനാണ് ജഗൻ. ഷാരോൺ, റോഷൻ എന്നിവരാണ് ജഗന്റെ സഹോദരങ്ങൾ.