Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മായാനദി റി–റിലീസിനൊരുങ്ങുന്നു

mayanadhi

ടൊവിനോ–ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആഷിക്ക് അബു ഒരുക്കിയ മായാനദി വീണ്ടും റിലീസിനൊരുങ്ങുന്നു. ആഷിക്ക് അബു തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വളരെ കുറച്ച് സെന്ററുകളിൽ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം.

കഴിഞ്ഞ ക്രിസ്മസ് റിലീസ് ആയി ഡിസംബർ 23നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. വളരെ മികച്ച പ്രതികരണവും ചിത്രത്തിന് ലഭിക്കുകയുണ്ടായി. ഈയിടെ സിനിമയുടെ ഡിവിഡി റിലീസ് ചെയ്തപ്പോഴും പ്രേക്ഷകർ ചിത്രത്തെ വാനോളം പുകഴ്ത്തി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് എഴുതുകയും ചെയ്തു.

പ്രണയത്തിന്റെയും പകപോക്കലിന്റെയും കഥ മനോഹമരമായ ഫ്രെയിമുകളുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ മികച്ച ക്രാഫ്റ്റിങ്ങിൽ ഒരുക്കിയ ചിത്രമായിരുന്നു മായനദി. 

related stories