Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘താങ്കളുടെ കാലിന് എങ്ങനെയുണ്ട്’; സൂര്യയുടെ ചോദ്യത്തിൽ ഞെട്ടി ഡിക്യു

suriya-dq

ആരാധകരോടും സഹപ്രവർത്തകരോടും സ്നേഹവും കരുതലും വച്ചുപുലർത്തുന്ന നടനാണ് സൂര്യ. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പിറന്നാൾ ആയിരുന്നു. കോളിവുഡ്, ബോളിവുഡ് താരങ്ങൾ അദ്ദേഹത്തിന് ആശംസകളുമായി സമൂഹമാധ്യമത്തിൽ എത്തി. 

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാനും സൂര്യയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയുണ്ടായി. ഹാപ്പി ബർത്ഡേ സൂര്യ അണ്ണാ, എന്നായിരുന്നു ദുൽഖർ കുറിച്ചത്. എന്നാൽ അതിനുള്ള സൂര്യയുടെ മറുപടിയാണ് ദുൽഖറിനെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചത്.

ആശംസകൾക്ക് നന്ദിയുണ്ടെന്നും താങ്കളുടെ കാലിന്റെ പരുക്ക് ഭേദമായെന്ന് വിശ്വസിക്കുന്നെന്നും മറുപടിയായി സൂര്യ പറഞ്ഞു. ‘ഭേദമായി അണ്ണാ, തിരക്കിയതിൽ ഒരുപാട് നന്ദിയുണ്ടെന്നും ദുൽഖർ പറഞ്ഞു.

മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ സംഘടിപ്പിച്ച അമ്മ മഴവില്ലില്ലിന്റെ റിഹേർസലിനിടെയാണ് ദുൽഖറിന്റെ കാലിന് പരുക്ക് പറ്റുന്നത്. പിന്നീട് പരുക്കേറ്റ കാല്‌വെച്ച് തന്നെ അദ്ദേഹം ഡാൻസ് കളിക്കുകയും ചെയ്തു. പരിപാടിയിൽ സൂര്യ അതിഥിയായി എത്തിയിരുന്നു.

related stories