വിസ്മയം തീർക്കാൻ ആസിഫ് അലി; ഇബ്‍ലിസ് ട്രെയിലർ

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനു ശേഷം സംവിധായകൻ രോഹിതും ആസിഫ് അലിയും ഒരുമിക്കുന്ന ഇബ്‌ലിസ് ട്രെയിലർ പുറത്തിറങ്ങി. മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തിലെ നായിക. എൺപതുകളിൽ നടക്കുന്ന കഥയാണ് ഇബ്‌ലിസ്. 

ഹാസ്യത്തിനും സംഗീതത്തിനും പ്രധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത് സംവിധായകൻ രോഹിതും സമീർ അബ്ദുലും ചേർന്നാണ്. മഡോണ ചിത്രത്തിൽ ഗാനം ആലപിക്കുന്നുണ്ട്. അഖിൽ ജോർജ് ഛായാഗ്രഹണവും ഡോൺ വിൻസന്റ് സംഗീതവും നിർവഹിക്കുന്നു. 

ലാൽ, സിദ്ദിഖ്, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ് എന്നിവരാണ് മറ്റുതാരങ്ങൾ. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിൽ ശ്രീലക്ഷ്മിയാണ് നിർമാണം.