പ്രളയദുരന്തത്തിൽ സഹായവുമായി മമ്മൂട്ടി

പ്രളയദുരന്തം നേരിടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് മമ്മൂട്ടി . വടക്കന്‍പറവൂര്‍ പുത്തന്‍വേലിക്കരയിലെ ക്യാമ്പില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് താരമെത്തിയത്.

പുത്തന്‍വേലിക്കര തേലത്തുരുത്തിലെ  കേരള ഓഡിറ്റോറിയത്തിലാണ് വെളളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ മമ്മൂട്ടിയെത്തിയത്. സ്ഥലം എംഎല്‍എ വി.ഡി.സതീശനൊപ്പമായിരുന്നു താരത്തിന്‍റെ സന്ദര്‍ശനം. ക്യാമ്പിലുളളവരുമായി സംസാരിച്ച മമ്മൂട്ടി ദുരിതത്തെ ഒറ്റക്കെട്ടായി േനരിടണമെന്നും പറഞ്ഞു. നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

അപ്രതീക്ഷിതമായി താരമെത്തിയത് ക്യാമ്പിലെ താമസക്കാര്‍ക്കും ആശ്വാസമായി.വെളളപ്പൊക്കത്തിന്‍റെ സങ്കടങ്ങള്‍ക്കിടയിലും താരത്തോട് സംസാരിക്കാനും ഒപ്പം ചിത്രമെടുക്കാനും ആളുകള്‍ കൂടി. പ്രളയദുരിതം നേരിടാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് താരം മടങ്ങിയത്.