Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷിച്ചത് പൊലീസ്; പ്രളയാനുഭവം പറഞ്ഞ് ജയറാം

jayaram-family

പ്രളയക്കെടുതിയില്‍ അകപ്പെട്ട അനുഭവവും ദുരിതാശ്വാസ ക്യാംപുകളിലെ അവസ്ഥകളും തുറന്നുപറഞ്ഞു ജയറാമും പാര്‍വതിയും മകളും ഫെയ്സ്ബുക്ക് ലൈവില്‍. താരത്തിന്‍റെ വാക്കുകള്‍: 

പ്രളയത്തിൽ നിന്നും രക്ഷപ്പെട്ട ജയറാം പറയുന്നത് കേട്ടാൽ ഞെട്ടി പോകും - ഇനി അനുഭവിക്കാൻ ഒന്നുമില്ല

‘കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിൽപ്പെട്ടുപോയ കുടുംബമാണ് ഞങ്ങളുടേത്. ചെന്നൈയിൽ നിന്നും പെരുമ്പാവൂരിലേക്കുള്ള യാത്രാമാർഗം കുതിരാനിലെ ഉരുൾപൊട്ടലിൽ കുടുങ്ങിക്കിടന്ന ഞങ്ങളെ രക്ഷിച്ചത് കേരളപൊലീസാണ്. പതിനെട്ട് മണിക്കൂറോളം കുടുങ്ങിക്കിടന്നു. അതിനുശേഷം മൂന്ന് ദിവസം പൊലീസ് ഒരുക്കിയ കോർട്ടേഴ്സിലാണ് താമസിച്ചത്.’

‘ഇന്നാണ് അവിടെ നിന്നും ഇറങ്ങാൻ സാധിച്ചത്. ഇറങ്ങിയശേഷം ആലുവ യുസി കൊളേജിലേയും പെരുമ്പാവൂരിലേയും ക്യാംപുകളിൽ വേണ്ട സാധനങ്ങൾ എത്തിച്ചിരുന്നു. ഇപ്പോൾ ഒരു വണ്ടി സാധനങ്ങളുമായി പറവൂർ ക്യാംപിലേക്ക് പോകുകയാണ്. അതിനുമുമ്പ് എറണാകുളം കടവന്ത്രയിലുള്ള ജിസിഡിഎ ക്യാംപിൽ പോയിരുന്നു. അവിടെ കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം തീർന്നിരിക്കുകയാണ്’. 

‘കുഞ്ഞുങ്ങൾക്കുള്ള എന്തെങ്കിലും ഭക്ഷണം ദയവായി എത്തിക്കൂ. ചോറോ സെറിലാക്കോ എന്തുതരം ബേബീ ഫുഡുകളായാലും  സാധിക്കുന്ന വിധം എത്തിക്കണം. മരുന്നുകൾക്കും ക്ഷാമം നേരിടുന്നുണ്ട്. പെരുമ്പാവൂർ, തോട്ടുവ, കൂവപ്പടി ക്യാംപുകൾ എല്ലാം പ്രവർത്തനസജ്ജമാണ്.’ 

‘ജിസിഡിഎയിൽ മിക്കസാധനങ്ങൾക്കും ക്ഷാമമുണ്ട്. കുടിവെള്ളം, നാപ്കിനുകൾ എന്നിവയുടെ ക്ഷാമമവും രൂക്ഷമാണ്. ഒരു പാക്കറ്റ് എങ്കിൽ ഒരു പാക്കറ്റ് എത്തിക്കണം.’