ക്യാംപിൽ മരുന്നിനായി അപേക്ഷിച്ച് കീർത്തി സുരേഷും മഞ്ജു വാര്യറും

പ്രളയക്കെടുതിൽ നിന്ന് കേരളം കരകയറാൻ തയാറെടുക്കുമ്പോൾ ഒപ്പം നിന്ന് മുന്നേറുകയാണ് കേരള ജനത. ദുരിതാശ്വാസക്യാംപുകളിലേക്കാണ് ഇന്ന് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  സിനിമാ താരങ്ങളടക്കം സജീവമായി രംഗത്തെത്തിയതോടെ ദുരിതാശ്വാസക്യാപുകളിലെ ആവശ്യങ്ങൾ വേഗത്തിലാണ് ജനങ്ങളിലേക്കെത്തുന്നത്. തമിഴകത്ത് തിരക്കിൽ നിൽക്കുമ്പോഴും പ്രളയക്കെടുതിയിൽ ഒപ്പം നിൽക്കുകയാണ് തെന്നിന്ത്യൻ താരം കീർത്തി സുരേഷ്. ദുരിതാശ്വാസക്യാംപുകൾ സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്യുകയാണ് താരം.

തിരുവനന്തപുരം സംസ്കൃത കോളജിൽ നിന്ന് താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് വിഡിയോയിൽ ക്യംപിേലക്ക് ആവശ്യമുള്ള കാര്യങ്ങൾ പങ്കുവയ്ക്കുന്നു. മരുന്നുകളുടെ കുറവാണ് ക്യാംപുകളിൽ പ്രധാനമായും അലട്ടുന്നത്. ആവശ്യമായ മരുന്നുകളുടെ പേരുകളും കീർത്തി ലൈവ് വിഡിയോയിൽ പറയുന്നു‌. അതിനൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും ക്യാംപുകളിൽ കുറവാണ്. ഇതെല്ലാം അത്യാവശ്യമായി എത്തിക്കാൻ ഫെയ്സ്ബുക്കിലൂടെ അപേക്ഷിക്കുകയാണ് കീർത്തി.

മഞ്ജു വാര്യർ ഉൾപ്പടെ സിനിമാ രംഗത്തെ ഭൂരിപക്ഷം താരങ്ങളും സജീവമായി ദുരിതാശ്വാസക്യാംപുകളിലുണ്ട്. ഇവരുടെ കൃത്യമായ ഇടപെടലുകളും ക്യാംപുകവിലെ ആവശ്യങ്ങൾ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. ഭക്ഷണം കൃത്യമായി ക്യാംപുകളിൽ എത്തുന്നുണ്ടെങ്കിൽ മറ്റ് വസ്തുക്കളുടെ കുറവാണ് നിലവിൽ നേരിടുന്നത്.