ആ മനുഷ്യൻ നാണംകെട്ടവൻ; പ്രതികരിച്ച് രഞ്ജിത്ത് ശങ്കർ

റിപ്പബ്ലിക് ടിവി എ‍ഡിറ്റർ ഇൻ ചീഫ് അർ‌ണബ് ഗോസ്വാമിക്കെതിരെ സംവിധായകൻ രഞ്ജിത്ത് ശങ്കർ. ‘ആ മനുഷ്യന്‍ നാണംകെട്ടവനാണ്. ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും നാണംകെട്ട മാധ്യമപ്രവർത്തകന്‍.’ രഞ്ജിത്ത് കുറിച്ചു.

മലയാളികളെ ‘നാണമില്ലാത്തവർ’ എന്നു വിളിച്ച അർണബിനെതിരെയാണു രഞ്ജിത്തിന്റെ പ്രതികരണം. അർണബിന്റെ പേര് പറയാതെയാണ് രഞ്ജിത്ത് രൂക്ഷമായി വിമർശിച്ചത്.

ചാനൽ ചർച്ചയ്ക്കിടെ കേരളത്തെ അധിക്ഷേപിച്ചു സംസാരിച്ചെന്ന് ആരോപിച്ചാണ് അർ‌ണബിനെതിരെ രൂക്ഷ വിമർശനം നടക്കുന്നത്. ചാനലിന്റെയും അർണബിന്റെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രതിഷേധവും പരിഹാസവുമായി കളം നിറയുകയാണ് മലയാളികൾ.