അദ്വൈത് ജയസൂര്യയുടെ ഹ്രസ്വചിത്രം ഒര്‍ലാന്‍ഡോ ചലച്ചിത്രമേളയിലേക്ക്

നടന്‍ ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഒര്‍ലാന്‍ഡോ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജയസൂര്യ തന്നെയാണ് ഈ വിശേഷം ആരാധകരുമായി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

കുഞ്ഞുചിത്രത്തിന്റെ കഥയെഴുതിയതും എഡിറ്റ് ചെയ്തതുമെല്ലാം അദ്വൈത് തന്നെയാണ്. സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. മാലിന്യങ്ങൾ മലിനമാക്കുന്ന ചുറ്റുപാടുകളെക്കുറിച്ചാണ് അദ്വൈത് സിനിമയിൽ പ്രതിപാദിച്ചത്. വഴിയോരങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന ആളുകളുടെ ശീലം ഒഴിവാക്കാനുള്ള മാർഗവും അദ്വൈത് കാണിച്ചുതരുന്നു. 

അദ്വൈതിനു പുറമേ അര്‍ജുന്‍ മനോജ്, മിഹിര്‍ മാധവ്, അനന്‍ അന്‍സാദ്, അരുണ്‍ വെഞ്ഞാറമ്മൂട് എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. 'കളര്‍ഫുൾ ഹാന്‍ഡ്സി'ന്റെ നിര്‍മാണം ജയസൂര്യ, സരിത ജയസൂര്യ, വേദ ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. മുന്‍പ് 'ഗുഡ് ഡേ' എന്ന ഹ്രസ്വ ചിത്രവും അദ്വൈത് ചെയ്തിട്ടുണ്ട്.