ഓസ്കർ സ്വന്തമാക്കാൻ ടൊവിനോ തോമസ്

പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആൻഡ് ദ് ഓസ്‌കര്‍ ഗോസ് ടു'. സിനിമയ്ക്കുള്ളിലെ സിനിമ പ്രമേയമാകുന്ന ചിത്രത്തില്‍ ടൊവീനോ തോമസ് ആണ് നായകന്‍. 

മധു അമ്പാട്ട് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് റസൂൽപൂക്കുട്ടി ശബ്ദസംവിധാനം നിർവഹിക്കുന്നു. സംഗീതം ബിജിബാൽ. സിനിമയിലെ മറ്റുതാരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ രണ്ടിന് ആരംഭിച്ചു.

നാല് ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെയാണ് സലീം അഹമ്മദ് സംവിധാന രംഗത്തേക്ക് എത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിനാണ് സലീം കുമാര്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത്. തുടര്‍ന്ന് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പത്തേമാരി മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.