കാസ്റ്റിങ് കൗച്ച്; വെളിപ്പെടുത്തലുമായി മീന

കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി നടി മീന. സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും സ്ത്രീകൾ ലൈംഗികമായ പീഡനങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും കഴിവിലും ജോലിയോടുള്ള ആത്മസമർപണത്തിലുമാണ് അവളുടെ വിജയമിരിക്കുന്നതെന്നും മീന പറഞ്ഞു.

തെലുങ്കിൽ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന ശ്രീ റെഡ്ഡി വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മീന. ‘ലൈംഗികമായ അതിക്രമങ്ങൾ എല്ലാ രംഗത്തും ഉണ്ടാകുന്നുണ്ട്. വളരെ സങ്കടകരമായ അവസ്ഥയാണ് അത്. ഞാനൊരിക്കലും ഇത് അനുഭവിച്ചിട്ടില്ല. എന്നാൽ ഞാൻ സിനിമയിൽ വരുന്ന കാലത്തും ഇത്തരം അക്രമങ്ങൾ സിനിമയിൽ നിലനിന്നിരുന്നു. പുരുഷന്മാർ ഇപ്പോഴെങ്കിലും മാറിചിന്തിക്കണം. ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നവർ സ്വന്തം ഭാര്യയെയും മകളെയും കുറിച്ച് ചിന്തിച്ച് നോക്കണം. കരിയറിൽ വിജയത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾ അവരുടെ കഴിവില്‍ മാത്രം വിശ്വാസമർപ്പിക്കുക.’–മീന വ്യക്തമാക്കുന്നു.