ദുരിതസമയത്ത് കൂടെ നിന്നതിന്റെ പേരിൽ പടം കാണില്ല; വൈറലായി ടൊവീനോയുടെ മറുപടി

സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി നിരന്തരം സംവദിക്കുന്ന താരങ്ങളിലൊരാളാണ് ടൊവീനോ തോമസ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസ് തീവണ്ടിയാണ്. ചിത്രം റിലീസിനോട് അടുക്കുമ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് ടൊവീനോ ആരാധകന് നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

‘ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു.. പക്ഷെ അതിന്റെ പേരിൽ മാത്രം ഈ പടം കാണാൻ ഉദ്ദേശിക്കുന്നില്ല (താങ്കളും അത് തീരെ ആഗ്രഹിക്കുന്നില്ല എന്നറിയാം ) നല്ല പടം ആണെങ്കിൽ തീർച്ചയായും കണ്ടിരിക്കും’–ഇതായിരുന്നു ടൊവീനോ സമൂഹമാധ്യമത്തിൽ പങ്കുവച്ച തീവണ്ടിയുടെ പോസ്റ്ററിന് താഴെ വന്ന കമന്റ്.

ഉടൻ തന്നെ എത്തി ടൊവീനോയുടെ മറുപടി, ‘സത്യം,  അങ്ങനെയേ പാടുള്ളൂ. സിനിമ േവറെ ജീവിതം വേറെ.’ ടൊവീനോയുടെ മറുപടിയുടെ താഴെ നിരവധി ആളുകൾ പ്രശംസിച്ചെത്തി.