കൂളസ്റ്റ് ഡ്യൂഡ്; വാക്കുകൾ തികയാതെ ദുൽഖർ

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ‌ നേർന്ന് മകൻ ദുൽഖർ സൽമാൻ. കൂളസ്റ്റ് ഡ്യൂഡ് എന്നാണ് ദുൽഖർ വാപ്പിച്ചിയെ വിശേഷിപ്പിച്ചിരിക്കുന്നത്. എഴുതാന്‍ വാക്കുകളില്ലെന്നും അച്ഛനോടുള്ള സ്‌നേഹം നിറയ്ക്കാന്‍ തങ്ങളുടെ ഹൃദയം പര്യാപ്തമല്ലെന്നും ദുല്‍ഖര്‍ കുറിച്ചു.  

പിറന്നാൾ ആശംസകളുമായി താരത്തിന്റെ പനമ്പിള്ളി നഗറിലെ വീട്ടിൽ ആരാധകർ എത്തിയിരുന്നു. കാറിൽ നിന്ന് വീടിനുള്ളിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് ആരാധകർ എത്തിയത്.

ഹാപ്പി ബർത്ത്ഡേ മമ്മൂക്ക എന്ന ഉറക്കെ വിളിച്ചുപറഞ്ഞ ആരാധകരോട് കേക്ക് വേണോ എന്ന താരം ചോദിച്ചു. കേക്ക് വേണം എന്ന് ആരാധകർ പറഞ്ഞു. അൽപസമയത്തിനുള്ളിൽ മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചെത്തി കേക്ക് നൽകി. ഈ സ്നേഹവിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.