ഡ്യൂപ്പ് വേണ്ടെന്ന് മമ്മൂട്ടി; സല്യൂട്ട് ചെയ്യുന്നുെവന്ന് വൈശാഖ്

മെഗാ സ്റ്റാർ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംവിധായകൻ വൈശാഖ്. പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയുടെ സെറ്റിൽ നിന്നാണ് വൈശാഖ് ആശംസകള്‍ നേർന്നത്. മധുരരാജയുടെ സുപ്രധാന ആക്​ഷൻ രംഗമാണ് ഇന്ന് ചിത്രീകരിക്കുന്നതെന്നും മമ്മൂട്ടിക്കൊപ്പം പീറ്റർ ഹെയ്ന്‍ ആണ് ആക്​ഷൻ കൈകാര്യം ചെയ്യുന്നതെന്നും ൈവശാഖ് പറയുന്നു.

മറ്റൊരു പ്രധാനകാര്യം കൂടി അദ്ദേഹം വെളിപ്പെടുത്തി, മമ്മൂട്ടിയുടെ ആഗ്രഹപ്രകാരം ഒരു ഷോട്ടിൽ പോലും ഡ്യൂപ്പിനെ ഉൾപ്പെടുത്തിയിട്ടില്ലെന്നും  വൈശാഖ് വ്യക്തമാക്കി. മമ്മൂട്ടിയുടെ ധൈര്യവും ആത്മസമർപ്പണവും സാമര്‍ത്ഥ്യം അഭിനിവേശം എന്നിവ കാണുമ്പോൾ സല്യൂട്ട് ചെയ്ത് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചന്തുവിനെ തോൽപിക്കാൻ ആവില്ല മക്കളെ എന്ന പ്രശസ്ത ഡലയോഗ് കൂടി ചേർത്താണ് വൈശാഖിന്റെ പിറന്നാൾ ആശംസ അവസാനിക്കുന്നത്.