Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട: തുറന്നടിച്ച് അരുൺ ഗോപി

ramaleela-dileep-arun

പൊലീസിനും സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി. പി.കെ. ശശി എംഎൽഎയ്ക്കെതിരായ യുവതിയുടെ പരാതിയിൽ നടപടി നീണ്ടുപോകുന്നതിന്റെയും കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മറ്റു സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അരുൺ.

‌‌‌

ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ കാട്ടിയ താല്‍പര്യം മറ്റു ചിലർ ഉൾപ്പെട്ട കേസുകളിൽ എന്തുകൊണ്ട് ഇല്ലാതാകുന്നുവെന്ന് അരുൺ ഗോപി ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണിന്റെ പ്രതികരണം. പോസ്റ്റില്‍ സിനിമയിലെ വനിതാ സംഘടനയെയും പരോക്ഷമായി അരുണ്‍ ഗോപി വിമര്‍ശിച്ചിട്ടുണ്ട്.

‘ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട, അവൾക്കൊപ്പം എന്ന ക്യാംപയിനുമില്ല. പീഡിപ്പിച്ചവനെയല്ല, ആസൂത്രണം ചെയ്തു എന്ന് ക്രിമിനൽ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാൻ വീരം കാണിച്ച പൊലീസും ഗവൺമെന്റും മൗനവ്രതത്തിൽ...എത്ര മനോഹരം!! എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവർക്കൊപ്പം.’ – അരുൺ ഗോപി പറയുന്നു.

അതേസമയം, പി.കെ. ശശി എംഎൽഎയ്ക്കെതിരായ യുവതിയുടെ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ പാര്‍ട്ടി തലത്തിലുള്ള നടപടി ഉണ്ടാകുമെന്ന് സിപിഎം വ്യക്തമാക്കി. യുവതി സമ്മതിച്ചാല്‍ പരാതി പൊലീസിനു കൈമാറുമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും വ്യക്തമാക്കിയിട്ടുണ്ട്.

അഭിഭാഷകൻ ദീപക് സനലും സമാനമായ പ്രതികരണവുമായി സമൂഹമാധ്യമങ്ങളിലെത്തി. ദീപക് സനലിന്റെ കുറിപ്പിൽ നിന്നുള്ള പ്രസക്ത ഭാഗം താെഴ–

കുറ്റം ഒന്ന് നീതി മൂന്ന്.

കുറ്റം : സ്ത്രീ പീഡനം.

കുറ്റാരോപിതൻ : ദിലീപ്.

തൊഴിൽ: സിനിമാ നടൻ.

ഇര ആരോപിക്കുന്ന കുറ്റം: ഇര ഇതുവരെ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല.

പൊലീസിന്റെ നിയമനടപടി: തെളിവെടുക്കാൻ എന്ന വ്യാജേന വിളിച്ച് വരുത്തി അറസ്റ്റ് ചെയ്ത് 87 ദിവസം ജയിലിൽ ഇട്ടു .കറ്റപത്രം വളരെ വൈകി സമർപ്പിച്ചു. പ്രതിക്കു ലഭിക്കാൻ അർഹതയുള്ള വിചാരണയ്ക്ക് ആവശ്യമുള്ള രേഖകളുടെ പകർപ്പുകൾ കൊടുക്കാതെ വിചാരണ വൈകിപ്പിക്കുന്നു .

രാഷ്ടീയക്കാരുടെ പ്രതികരണം : അറസ്റ്റ് ചെയ്ത ഉടൻ പ്രകടനം, ബിസിനസ്സ് സ്ഥാപനങ്ങൾ അടിച്ചു തകർക്കൽ, സോഷ്യൽ മീഡിയ വഴി കുറ്റവാളി ആയി പ്രഖ്യാപിക്കാനുള്ള മുറവിളി .

സാംസ്കാരിക നായകന്മാരുടെ പ്രതികരണം: ചാനൽ ചർച്ചകളിൽ അലറി വിളിക്കൽ, സാമൂഹ്യ മാധ്യമങ്ങളിൽ ഘോരാഘോരം ബ്ലോഗെഴുത്ത് .

വനിതാ കമ്മീഷന്റെ പ്രതികരണം : കുറ്റവാളി ആരായാലും മുഖം നോക്കാതെ നടപടി എടുക്കും.

മാധ്യമങ്ങളുടെ പ്രതികരണം: പൊലീസ് നടപടി തുടങ്ങും മുമ്പേ ദിലീപ് കുറ്റവാളി ആണെന്ന രീതിയിൽ എല്ലാ ദിവസവും ചർച്ച .പൊലീസിന്റെ തെളിവെടുപ്പിൽ കാമറയും തൂക്കി പുറകേ പോയി ലൈവ് ടെലികാസ്റ്റ് . ജാമ്യം ലഭിച്ചിട്ടും ദിലീപിനെ കുറ്റവാളി ആക്കി കൊണ്ടുള്ള ചർച്ച ഇപ്പോഴും തുടരുന്നു.