തീവണ്ടി സെറ്റിൽ ടൊവീനോ ഒപ്പിച്ച കുസൃതി; വിഡിയോ

ടൊവീനോ തോമസ് നായകനായെത്തിയ തീവണ്ടി മികച്ച വിജയം നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്. നവാഗതനായ ഫെല്ലിനിയാണ് സംവിധാനം. ഇപ്പോഴിതാ ചിത്രീകരണ വേളയിലെ കുസൃതികളുടെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് തീവണ്ടി ടീം.

ടൊവീനോയും കൂട്ടരും ചേർന്ന് സിനിമയുടെ അണിയറപ്രവർത്തകരിലൊരാളെ കായലിലേയ്ക്ക് തള്ളി വിടുന്ന വിഡിയോ ആണ് പുറത്തുവിട്ടത്. ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായിക. ചിത്രത്തില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് ആണ് നിർമാണം.