സലിം കുമാറിന്റെ വിവാഹവാർഷികം; അവതാരകനായി മമ്മൂട്ടി

മധുരരാജയുടെ സെറ്റിൽ സലിം കുമാറിന് അപ്രതീക്ഷിത സമ്മാനമൊരുക്കി മമ്മൂട്ടിയും കൂട്ടരും. സലിം കുമാറിന്റെയും ഭാര്യ സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹവാർഷികമാണ് സിനിമാസെറ്റിൽ വലിയ ആഘോഷമാക്കി മാറ്റിയത്.

മമ്മൂട്ടിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഇടയ്ക്ക് മൈക്ക് മേടിച്ച് അവതാരകനായും അദ്ദേഹം ചടങ്ങ് കേമമാക്കി. ആഘോഷത്തിന്റെ ചിത്രങ്ങൾ പിന്നീട് സലിം കുമാർ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു.

സലിം കുമാറിന്റെ കുറിപ്പ്–എന്റെയും സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹവാർഷികം 'മധുരരാജയുടെ' ലൊക്കേഷനിൽ വെച്ച് ആഘോഷിച്ചു.  നന്ദി മമ്മുക്ക, വൈശാഖ്, നെൽസൺ ഐപ്പ്, ഉദയകൃഷ്ണ, ഷാജി, ജയ്, ക്രൂ മെംബേർസ് ആൻഡ് ആർട്ടിസ്റ്റ്സ്.