Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വി അഹങ്കാരിയെന്ന് പറയുന്നവരോട് മറുപടിയുമായി ബാല

prithvi-bala

പൃഥ്വിരാജ് അഹങ്കാരിയും ജാഡയുമാണെന്നും പറയുന്നവര്‍ക്ക് മറുപടിയുമായി നടൻ ബാല. പൃഥ്വിരാജിനെക്കുറിച്ച് നിരവധി ആരോപണങ്ങൾ മറ്റുള്ളവർ പറയുന്നതു കേട്ടിട്ടുണ്ടെന്നും അവൻ ജാഡയാണെന്നും അഹങ്കാരിയാണെന്നും പറഞ്ഞവരുണ്ടെന്നും ബാല പൊതുവേദിയിൽ പറയുകയുണ്ടായി.

Bala about Prithviraj

പൃഥ്വിരാജ് സത്യസന്ധനാണെന്നും വളരെ നല്ല മനുഷ്യനാണെന്നും ബാല പറഞ്ഞു. ‘അവൻ കള്ളം പറയില്ല, സത്യങ്ങൾ പറയും അതെനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ജീവിതത്തിൽ വലിയൊരു പ്രശ്നം വന്നപ്പോൾ അവനാണ് ഒപ്പം നിന്നത്. ‘ബാല നീ വലിയൊരു കെണിയിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. നീ നല്ല അഭിനേതാവാണ്, ശ്രദ്ധിക്കണം’ എന്ന് എന്നോട് പറഞ്ഞു. പിന്നീട് മൂന്നുവർഷം കഴിഞ്ഞപ്പോൾ അതുപോലെയൊക്കെ സംഭവിച്ചു. ഞാൻ കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്ന നൻപനാണ് പൃഥ്വി.’–ബാല പറഞ്ഞു.