Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോമഡി നമ്പറുകളുമായി ഫഹദ്; ‘ഞാൻ പ്രകാശൻ’ ഫസ്റ്റ്ലുക്ക്

njan-prakashan-first-look

ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഞാൻ പ്രകാശൻ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തനിനാട്ടുംപുറത്തുകാരനായ ഫഹദിനെയാകും ചിത്രത്തില്‍ കാണാനാകുക. ഹഫദിന്റെ കോമഡി നമ്പറുകൾ ചിത്രത്തിന്റെ ആകർഷണമാകുമെന്ന് പോസ്റ്ററിൽ നിന്നും വ്യക്തം.

നിഖില വിമൽ ആണ് നായിക. ശ്രീനിവാസനാണ് മറ്റൊരു പ്രധാനകഥാപാത്രം. കെ.പി.എ.സി. ലളിത, സബിതാ ആനന്ദ്, വീണാ നായർ,  മഞ്ജുള (മറിമായം), മഞ്ജുഷ, ജയശങ്കർ, മുൻഷി ദിലീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഷാൻ റഹ്‌മാന്റെതാണ് സംഗീതം. കെ. രാജഗോപാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്.കുമാർ. കലാസംഗം റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.