Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിരാജ് നിങ്ങളെ ഞെട്ടിക്കും: അമല പോൾ

prithviraj-amala-paul

മലയാളത്തിൽ അവസാനം ചെയ്ത രണ്ട് ചിത്രങ്ങളും മോശമായ തിരഞ്ഞെടുപ്പ് ആയിരുന്നെന്ന് അമല പോള്‍. ശക്തമായൊരു കഥാപാത്രം ചെയ്ത് മലയാളത്തിൽ തിരികെ എത്തണമെന്നാണ് ആഗ്രഹമെന്നും അമല പറയുന്നു. പൃഥ്വിരാജ്–ബ്ലെസി ചിത്രമായ ആടുജീവിതത്തെക്കുറിച്ചും അമല വെളിപ്പെടുത്തി.

Amala Paul About Aadu Jeevitham

‘ആടുജീവിതത്തിന് മുമ്പ് മറ്റൊരു ശക്തമായ കഥാപാത്രം ചെയ്യണം. ആടുജീവിതം എന്റെ വലിയ സിനിമകളിലൊന്നാണ്. മലയാളസിനിമയെ രാജ്യാന്തരതലത്തിൽ എത്തിക്കാൻ കഴിയുന്ന സിനിമയായിരിക്കും. പൃഥ്രിരാജ്, ബ്ലെസി സാർ, എ.ആർ റഹ്മാൻ,റസൂൽ പൂക്കുട്ടി, മോഹനൻ സാർ അങ്ങനെ പ്രഗൽഭരുടെ കൂട്ടായ്മയാണ് ഈ സിനിമ’.

‘എനിക്ക് ഇതൊരു ബൈബിൾ പോലെയാണ്. ഓരോ ഷോട്ടും എനിക്ക് പുതിയ അനുഭവമായിരുന്നു. ഇവരെയൊക്കെ കണ്ട് പകച്ചുനിൽക്കുന്ന കൊച്ചുകുട്ടിയാണെന്ന് പറയാം. സ്വപ്നസാഫല്യമാണ് എനിക്ക് ആടുജീവിതം’.

‘സിനിമയുടെ ഒരു ഷെഡ്യൂൾ പൂർത്തിയായി. വലിയ സിനിമയാണ്. രണ്ട് വർഷം കൊണ്ട് ചിത്രം പുറത്തിറങ്ങും. പൃഥ്വിയുടെ വലിയൊരു മേക്കോവർ കൂടി സിനിമയിലൂടെ കാണാം. അതിലൊന്ന് ഞാൻ കണ്ട് കഴിഞ്ഞു. പൃഥ്വി എന്ന നടന്റെ ഏറ്റവും മികച്ച സിനിമയായിരിക്കും ആടുജീവിതം. സ്വന്തം ജീവിതം തന്നെ നൽകിയാണ് പൃഥ്വി ഈ സിനിമ ചെയ്യുന്നത്’. –അമല പോൾ പറഞ്ഞു.