ഫഹദിന്റെ വേലക്കാരൻ പ്രീമിയർ; ആസ്വദിക്കാം സൗജന്യമായി

മലയാളസിനിമാ പ്രേക്ഷകർക്ക് സൗജന്യമായി സിനിമ കാണാൻ അവസരമൊരുക്കി മഴവില്‍മനോരമഡോട്ട്കോം. മഴവിൽ മൾടിപ്ലക്സ് എന്ന പുതിയ പ്ലാറ്റ്ഫോമിലൂടെ പുതുപുത്തൻ സിനിമകൾ ആസ്വദിക്കാം. ഇപ്പോഴിതാ ഒക്ടോബർ സ്പെഷൽ പ്രീമിയർ ഷോയുടെ ഭാഗമായി ഫഹദ്–ശിവകാർത്തികേയൻ ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രം വേലക്കാരൻ പ്രദർശിപ്പിക്കുന്നു.

ചിത്രത്തിന്റെ മലയാളം മൊഴിമാറ്റ പതിപ്പാണ് സൗജന്യമായി കാണാൻ സാധിക്കുക. ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയർ ഷോ റിലീസിന് മുമ്പെയാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സൗജന്യമായി ആസ്വദിക്കാൻ കഴിയുന്നത്.

സിനിമ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

വിക്രം–നയൻതാര ചിത്രം ഇരുമുഖൻ, ദുൽഖർ സൽമാന്റെ ഓക്കെ കൺമണി, സോനം കപൂറിന്റെ നീർജ എന്നീ ചിത്രങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം.

ആദ്യഘട്ടത്തിൽ ഇരുപത്തിയഞ്ചോളം പുതിയ സിനിമകൾ ഈ പ്ലാറ്റ്ഫോം വഴി പ്രദർശിപ്പിച്ചിരുന്നു. ടോപ് ട്രെൻഡിങ്ങ്, ന്യൂ റിലീസെസ്, ഫാമിലി എന്റെർടെയ്നേർസ്, ഡ്രാമ, ഡബ്ബ്ഡ് ഫിലിംസ് എന്നീ വിഭാഗങ്ങളിലാണ് ചിത്രങ്ങളെ തരംതിരിച്ചിരിക്കുന്നത്.

മൾടിപ്ലക്സിൽ പ്രദർശിപ്പിക്കുന്ന മറ്റു സിനിമകൾ–

ക്വീൻ, പരോൾ, വിശ്വവിഖ്യാതരായ പയ്യന്മാർ, കല്യാണം, ചാണക്യതന്ത്രം, രാമലീല, ശിക്കാരിശംഭു, ഗോധ, ആദം ജോൺ, അലമാര, ഹണീ ബീ 2.5, ആനന്ദം, ജോമോന്റെ സുവിശേഷങ്ങൾ, കട്ടപ്പനയിലെ ഋതിക് റോഷൻ, ജേക്കബിന്റെ സ്വര്‍ഗരാജ്യം, മഹേഷിന്റെ പ്രതികാരം, ഉറുമ്പുകൾ ഉറങ്ങാറില്ല, സുധി വാത്മീകം, ലൈല ഓ ലൈല, മധുരനാരങ്ങ, ഗപ്പി, കിസ്മത്ത്, ഫിദ, ഡിജെ, വിക്രംവേദ.