ശബരിമലയിലെത്തുന്ന യുവതികളെ രണ്ടായി വലിച്ച് കീറണം: കൊല്ലം തുളസി

ശബരിമല വിഷയത്തിൽ വിവാദപരാമർശവുമായി നടൻ കൊല്ലം തുളസി. ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന് നടന്‍ കൊല്ലം തുളസി പറഞ്ഞു. 

ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുന്നതിനിടെയാണ് നടന്റെ വിവാദ പരാമര്‍ശം. മലകയറാന്‍ വരുന്നവരെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണം. നിങ്ങളാരും പോകില്ല എന്ന് എനിക്കറിയാം. കാരണം നിങ്ങള്‍ വിവരവും വിദ്യാഭ്യാസവും സംസ്‌കാരവുമുള്ളവരാണ്. നമ്മുടെ ശബ്ദം ഡല്‍ഹിയില്‍ എത്തണം- കൊല്ലം തുളസി പറഞ്ഞു. 

ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.