വിവാദമായി റോസിൻ ജോളിയുടെ ‘മീ ടു’; വിമർശനശരമേറ്റ് പിന്മ‍ാറ്റം

വിവാദമായി നടി റോസിൻ ജോളിയുടെ ‘മീ ടു’ ക്യാംപെയ്ൻ. പണം കടം വാങ്ങിയിട്ട് തിരിച്ചു തരാം എന്ന് ഉറപ്പ് പാലിക്കാൻ പറ്റാത്തവർക്കെതിരെ മീ ടൂ ക്യാംപെയ്ന് തുടക്കമിടുന്നു എന്ന അടിവരയോടെ നടി റോസിൻ സമൂഹമാധ്യമത്തിൽ കുറിപ്പ് എഴുതിയിരുന്നു. മീ ടു ഹാഷ്ടാഗിലായിരുന്നു പോസ്റ്റ്.

തൊഴിലിടങ്ങളെ ലൈംഗിക പീഡനങ്ങൾ തുറന്നു പറയാൻ സ്ത്രീകൾ ആരംഭിച്ച ധീരമായ ക്യാംപെയ്നെ പരിഹസിക്കുന്നുവെന്നായിരുന്നു നടിക്കെതിരെ ഉയർന്ന പ്രധാനവിമർശനം.താരത്തിന്റേത് വില കുറഞ്ഞ നടപടിയാണെന്നും ധീരമായ ക്യാംപെയ്നെതിരെ പരിഹാസവുമായി എത്തിയത് തരംതാഴ്ന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നതോടെതാരം പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

റോസിൻ എഴുതിയ കുറിപ്പ് ഇങ്ങനെ– തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളിൽ നിന്നും പണം കടം വാങ്ങി സെറ്റിൽഡ് ആയതിന് ശേഷവും ആ വാക്ക് പാലിക്കാൻ പറ്റാത്തവർക്കെതിരെ ഒരു മീ ടൂ മൂവ്മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണ്. എല്ലാവരും ഇപ്പോൾ സെറ്റിൽഡ് ആണ്. 

ഞാൻ സമയം തരാം , അതിനുള്ളിൽ  തിരികെ തരാനുള്ളവർക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ കൂടുൽ വിവരങ്ങൾക്ക്  എന്നെ കോണ്ടാക്ട് ചെയ്യുകയോ ആകാം.അല്ലെങ്കിൽ ഓരോുത്തരുടെയും പേരുകൾ പുറത്തുവിടുമെന്ന മുന്നറിയിപ്പോടെയായിരുന്നു പോസ്റ്റ്.