Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിരാജിന്റെ പിറന്നാള്‍ കേക്കില്‍ സുപ്രിയ ഒളിപ്പിച്ച കൗതുകം

supriya-birthday-cake

മലയാളികളുടെ പ്രിയ നടന്‍ പൃഥ്വിരാജ് സുകുമാരന്റെ 36-ാം പിറന്നാളാണ് ഇന്ന്. തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ തിരക്കുകളായ പൃഥ്വി തന്റെ കുടുംബത്തോടൊപ്പമാണ് പിറന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങിയത്. ഭാര്യ സുപ്രിയ ഒരുക്കിയ സർപ്രൈസ് പിറന്നാള്‍ കേക്കിന്റെ ചിത്രം താരം ആരാധകര്‍ക്കായി പങ്കു വച്ചിട്ടുമുണ്ട്.

അതിന്റെ കൂടെ മനോഹരമായ കുറിപ്പും പൃഥ്വി കുറിച്ചു–

‘സുപ്രിയ ഒരുക്കിയ കേക്ക് രുചിയുള്ളത് മാത്രമായിരിന്നില്ല. കേക്കിന്റെ മുകളില്‍  ലൂസിഫര്‍ ഷൂട്ടിങ് ദിനങ്ങളിലെ ഒരു സീന്‍ പുനര്‍നിര്‍മിച്ചതാണ്. സിനിമ കാണുമ്പോള്‍ സീന്‍ ഏതാണെന്ന് മനസ്സിലാകാന്‍ വേണ്ടി പറയാം. ആ ദിവസം വിവേക് ഒബ്‌റോയ്, സായികുമാര്‍ ചേട്ടന്‍ എന്നിവര്‍ ഒന്നിച്ചുള്ള വളരെ തീവ്രമായ ഒരു സീന്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയായിരിന്നു ഞാന്‍. അപ്പോഴാണ് കുഞ്ഞു അലംകൃത തീരുമാനിച്ചത്, എന്നേയും കൊണ്ട് വീട്ടില്‍ പോകാം എന്ന്. എന്റെ കാലു പിടിച്ചു വലിക്കുകയായിരിന്നു അവള്‍. ഈ വര്‍ഷത്തെ ഞങ്ങളുടെ മൂന്നു പേരുടേയും ജന്മദിനങ്ങള്‍ ലൂസിഫര്‍ ലൊക്കേഷനില്‍ ആയിരുന്നു ആഘോഷിച്ചത് കേക്കിനു പിന്നിലെ കഥ വിവരിച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ചു.

‘എന്റെ ജീവിതത്തിന്റെ ഏറ്റവും അമേസിങ് ആയ പുരുഷന് പിറന്നാള്‍ ആശംസകള്‍ എന്നാണ് സുപ്രിയ കുറിച്ചത്. ധാരാളം മൈല്‍സ്‌റ്റോണുകള്‍ കൊണ്ട് നിറഞ്ഞതാണ് തിരക്കുള്ള ഈ വര്‍ഷം. നമ്മുടെ ആദ്യ നിര്‍മാണ സംരംഭമായ 'നയന്‍', നിങ്ങളുടെ ആദ്യ സംവിധാന സംരംഭമായ 'ലൂസിഫര്‍' എന്നിവ ഒരുങ്ങുന്നു. ഇതിനെക്കാളും വലിയ സന്തോഷമില്ല. ലോകത്തെ എല്ലാ വിജയങ്ങളും ആശസിക്കുന്നു. കൂടെ നിങ്ങള്‍ ഏറ്റവും അര്‍ഹിക്കുന്ന 'റസ്റ്റും' കുടുംബത്തോടൊപ്പമുള്ള സമയവും, സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു.