നഗ്ന ഫോട്ടോ അയക്കൂ; മീ ടു സമയങ്ങളിലും ആക്രമണമെന്ന് അന്‍സിബ

തൊഴിലിടങ്ങളില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന മീ ടു ക്യാംപെയ്നുകൾ ചർച്ചയാകുമ്പോഴും ഇവിടെയുള്ള ആളുകളുടെ മനോഭാവം മാറുന്നില്ലെന്ന് നടി അൻസിബ. സമൂഹമാധ്യമത്തിലൂടെ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയാണ് നടി ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയത്.

നിങ്ങളുടെ നഗ്ന ചിത്രം അയച്ചാൽ പണം നൽകാമെന്നാണ് അജീഷ് എന്ന് പേരുള്ള യുവാവ് അൻസിബയ്ക്ക് അയച്ച സന്ദേശം. നടി പോസ്റ്റ് ചെയ്ത വിഡിയോയുടെ താഴെ കമന്റുമായി എത്തി അയാൾ വീണ്ടും പ്രതികരിക്കുകയുണ്ടായി. 

ഇയാൾ അശ്ലീലസന്ദേശം അയച്ചുവെന്നും വ്യാജ അക്കൗണ്ടിലൂടെ മെസേജ് ചെയ്താലും നിങ്ങളുടെ യഥാർത്ഥ മുഖം കണ്ടുപിടിക്കുമെന്ന് അൻസിബ പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് തന്റെ യഥാർത്ഥ അക്കൗണ്ട് ആണെന്നായിരുന്നു അയാളുടെ മറുപടി.

മീ ടു പോലെ ധീരമായ ക്യാംപെയ്നുകൾ ലോകം മുഴുവൻ ചർച്ചയാകുമ്പോഴും ഇതുപോലുള്ളവർ അതിനെ നിസ്സാരവത്കരിക്കുകായണെന്ന് അൻസിബ പറയുന്നു. ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടികളെ അപമാനിക്കുന്നത് നിത്യസംഭവമായി മാറുകയാണെന്നും അൻസിബ പറയുന്നു.