Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റായ് ലക്ഷ്മിക്കെതിരെ ആരോപണവുമായി ദിലീപ് ചിത്രത്തിന്റെ അണിയറക്കാർ

dileep-raai-laxmi

റായി ലക്ഷ്മിക്കെതിരെ ദിലീപ് സിനിമയുടെ അണിയറപ്രവർത്തകർ. ദിലീപിന്റെ പുതിയ ചിത്രത്തിൽ ഐറ്റം ഡാൻസിൽ അഭിനയിക്കാൻ തയാറായ നടിയാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നതെന്നും ഇത് നടിയുടെ ഇരട്ടത്താപ്പാണെന്നും അണിയറപ്രവര്‍ത്തകർ ആരോപിക്കുന്നു. 

ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഐറ്റം ഡാൻസ് ചെയ്യുന്നതിനായി റായി ലക്ഷ്മിയെ പരിഗണിച്ചിരുന്നു. എന്നാൽ മൂന്ന് ദിവസത്തേക്ക് പത്തുലക്ഷം രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത്.

എന്നാൽ ഇത്രയും ഉയർന്ന തുക പ്രതിഫലമായി നൽകാൻ അണിയറപ്രവർത്തകർ തയാറായില്ല. നടിയാകട്ടെ അതേ പ്രതിഫലത്തില്‍ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു. ഓഫറിനു വേണ്ടി റായി ലക്ഷ്മി നിരന്തരം അണിയറപ്രവർത്തകരെ വിളിച്ചുകൊണ്ടിരുന്നുവെന്നും ഇവർ പറയുന്നു. മലയാളത്തിലെ നായികമാർക്കുപോലും ഇത്രയധികം പ്രതിഫലം കൊടുക്കാത്ത സാഹചര്യത്തിൽ ഇവർ റായി ലക്ഷ്മിയെ ഒഴിവാക്കുകയായിരുന്നു. തുടർന്ന് നേഹ അയ്യരെയാണ് പകരം പരിഗണിച്ചത്. 

dileep-kavya-tapsee-1

കഴിഞ്ഞ ദിവസം ദിലീപിനെതിരെ വിമർശനവുമായി തെന്നിന്ത്യൻ നടിമാർ രംഗത്തുവന്നിരുന്നു. ദിലീപിന് കുഞ്ഞുണ്ടായതിൽ ആശംസകൾ നേര്‍ന്ന് വനിതാ മാധ്യമ പ്രവർത്തകയുടെ ട്വീറ്റ് ആണ് നടിമാരെ ചൊടിപ്പിച്ചത്. 

ഇതിൽ ദിലീപിനെ വിമർശിച്ച് എഴുതിയ തെലുങ്ക് നടി ലക്ഷ്മി മഞ്ജുവിന് പിന്തുണയുമായാണ് റായി ലക്ഷ്മി എത്തിയത്. ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിതെന്നും ഇങ്ങനെയൊരു ട്വീറ്റ് ചെയ്തതോടെ അവരുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് വ്യക്തമായതായും മാധ്യമപ്രവർത്തകയെ വിമർശിച്ച് റായി ലക്ഷ്മി ട്വീറ്റ് ചെയ്തിരുന്നു.