ബാലുവിന് ടൊവിനോ നൽകിയ സർപ്രൈസ്

പിറന്നാൾ ദിനത്തിൽ നടൻ ബാലുവിന് ടൊവിനോയുടെയും കൂട്ടരുടെയും സർപ്രൈസ് സമ്മാനം. കുപ്രസിദ്ധപയ്യൻ എന്ന പുതിയ സിനിമയുടെ പ്രമോഷനൽ പരിപാടികളിൽ പങ്കെടുക്കുന്നതിനിെടയായിരുന്നു ബാലുവിന്റെ പിറന്നാൾ ആഘോഷം. ടൊവിനോ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം പങ്കുവച്ചത്.

സംവിധായകൻ മധുപാൽ, അനു സിത്താര, നിമിഷ സജയൻ തുടങ്ങി കുപ്രസിദ്ധപയ്യനിലെ അണിയറ പ്രവർത്തകരെല്ലാം ആഘോഷത്തിൽ പങ്കെടുത്തു.