Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുശ്രീ വൻവൃക്ഷമെന്ന് ലാൽജോസ്; ‘ഓട്ടർഷ’ ഫസ്റ്റ്ലുക്ക്

autorsha-movie

‘താൻ നട്ട വൃക്ഷതൈ ഒരു വൻവൃക്ഷമാകുന്നത് നോക്കിക്കാണുന്ന കർഷകന്റെ മാനസികാവസ്ഥായിലാണ് ഞങ്ങൾ ..!’’.– അനുശ്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഓട്ടർഷ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്ത് സംവിധായകൻ ലാൽ ജോസ് ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ. സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ലാൽ ജോസിന്റെ എൽ.ജെ ഫിലിംസാണ് തിയറ്ററുകളിലെത്തിക്കുക.

ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് സിനിമ. സാധാരണക്കാരനായ ഒരാളുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെയാണ് സിനിമയില്‍ ഉണ്ടാവുക. 

‘ജെയിംസ് ആന്റ് ആലീസി’ന് ശേഷം ഛായാഗ്രാഹകൻ കൂടിയായ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഓട്ടർഷ’യിൽ ഓട്ടോറിക്ഷ ഡ്രൈവറായ അനിത എന്ന കേന്ദ്ര കഥാപാത്രമാണ് അനുശ്രീയ്ക്ക്. അനുശ്രീയ്ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനേതാക്കളാകുന്നു. മറിമായം ഫെയിം ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.