Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭര്‍ത്താവ് എവിടെയെന്ന് ആരാധകന്‍; ദിവ്യ ഉണ്ണിയുടെ രസികൻ മറുപടി

divya-unni-daughter-son

സിനിമയിൽ ഇല്ലെങ്കിലും ഇന്നും ആരാധകരുള്ള നടിയാണ് ദിവ്യ ഉണ്ണി. സമൂഹമാധ്യമത്തിൽ ദിവ്യ പങ്കുവെക്കുന്ന കുടുംബചിത്രങ്ങളെല്ലാം വൈറലാണ്. മക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോൾ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് രസകരമായ ഉത്തരം നൽകിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഭർത്താവ് എവിടെയെന്നായിരുന്നു ചോദ്യം?

ഭർത്താവിനെ കാണണമെങ്കിൽ തന്റെ കൂളിങ് ഗ്ലാസിലേക്ക് സൂം ചെയ്ത് നോക്കൂ എന്നായിരുന്നു മറുപടി. സുക്ഷിച്ചുനോക്കിയാൽ ഫോട്ടോഗ്രാഫറായ അദ്ദേഹത്തെ കാണമെന്ന് താരം കുറിച്ചു. 

സോഷ്യല്‍ മീഡിയയിലൂടെ നിമിഷ നേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായത്. മികച്ച കഥയും കഥാപാത്രവും ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്നായിരുന്ന് ദിവ്യാഉണ്ണി വ്യക്തമാക്കിയിട്ടുണ്ട്. അതിനായി കാത്തിരിക്കുകയാണ് ആരാധകലോകം. 

divya-unni-wedding

ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ദിവ്യ വീണ്ടും വിവാഹിതയായിരിക്കുന്നത്. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. ഒരുവര്‍ഷം മുന്‍പാണ് അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. രണ്ടുമക്കളും ദിവ്യ ഉണ്ണിയോടൊപ്പമാണ്.