Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു വല്ലാത്തൊരു പ്രസംഗം ആയിപ്പോയി സുരഭിയേ!

surabhi-speech

സിനിമയ്‌ക്കൊപ്പം ടെലിവിഷനിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സുഭി ലക്ഷ്മി. മിനിസ്ക്രീനിൽ സുരഭി അഭിനയിക്കുന്ന ശ്രദ്ധേയമായ കഥാപാത്രമാണ് പാത്തു. കോഴിക്കോടന്‍ ഭാഷയില്‍ രസകരമായി സംസാരിക്കുന്ന പാത്തു, സുരഭിയെ ജനപ്രിയയാക്കുന്നതില്‍ ഒരു വലിയ പങ്ക് വഹിച്ചു. കഴിഞ്ഞ ദിവസം ഒരു സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പാത്തുവിന്റെ സംസാര ശൈലിയില്‍ പ്രസംഗിച്ച്, കുട്ടികളുടെ കയ്യടി നേടുന്ന സുരഭിയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുരഭിയുടെ സംസാരം കേട്ട് രസിച്ച് ചിരിക്കുകയാണ് കുട്ടികളും സദസ്സിലുള്ളവരും. ഏകദേശം ഒരുമാസം മുമ്പുള്ള വിഡിയോ ആണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.